വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കെ. ദാമോദരന്‍ അനുസ്മരണം സംഘടിപ്പിച്ചു. നടുക്കണ്ടം കെ.എസ് കൃഷ്ണപിള്ള വായനശാലയില്‍ നടത്തിയ സമ്മേളനം യുവകവിയും എഴുത്തുകാരനുമായ അജയ് വേണു പെരിങ്ങാശേരി ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ജോര്‍ജ് അഗസ്റ്റിന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം കെ.എം ബാബു അനുസ്മരണ പ്രഭാഷണം നടത്തി. എം.എം.മാത്യു, ഡോ. പി.ആര്‍.സി പിള്ള, കെ.പി ഹരിദാസ്, താലൂക്ക് സെക്രട്ടറി വി.വി. ഷാജി, എ.എന്‍. ചന്ദ്രബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വച്ച് കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ ആദരിച്ചു.
0 Comments