രാജ്യാന്തര മത്സരത്തില്‍ തുടര്‍ച്ചയായി ഇരട്ട സ്വര്‍ണ മെഡലുമായി ഇടുക്കി സ്വദേശിനി മരീന

 

രാജ്യാന്തര മത്സരത്തില്‍ തുടര്‍ച്ചയായി ഇരട്ട സ്വര്‍ണ മെഡല്‍ നേട്ടവുമായി ഇടുക്കി വാഴത്തോപ്പ് സ്വദേശി മരീന രാജ്യത്തിന് അഭിമാനമായി. യുഎസില്‍ നടന്ന വേള്‍ഡ് പോലീസ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് സുവര്‍ണനേട്ടം. വേള്‍ഡ് പോലീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ലോംഗ് ജംപിലും ഹെപ്റ്റാത്തനിലും ഇരട്ട സ്വര്‍ണം നേടിയാണ് മരീന രാജ്യത്തിന് അഭിമാനമായത്. എഴുപതോളം രാജ്യങ്ങളാണ് കഴിഞ്ഞ ഒന്നിന് യുഎസിലെ അലമ്പാമയില്‍ ആരംഭിച്ച വേള്‍ഡ് പോലീസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. 


ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടിനങ്ങളിലും രണ്ടാം വര്‍ഷം സ്വര്‍ണം കരസ്ഥമാക്കുന്ന ആദ്യ വനിത കൂടിയാണ് മരീന. കഴിഞ്ഞതവണ ക്യാനഡയില്‍ നടന്ന പോലീസ് ചാമ്പ്യന്‍ഷിപ്പിലും ഇതേ ഇനങ്ങളില്‍ രണ്ട് സ്വര്‍ണം നേടിയിരുന്നു. ഇടുക്കി വാഴത്തോപ്പ് സ്വദേശി ഇത്താക്കല്‍ ജോര്‍ജിന്റെയും ഡെയ്സിയുടെയും മകളും, കൊമ്പയാര്‍ കൊച്ചു കുന്നുംപുറത്ത് ടിജോ തോമസിന്റെ ഭാര്യയും ആണ് മരീന. 


കുട്ടിക്കാനം കെ.എ.പി-5 ബറ്റാലിയനിലെ ഉദ്യോഗസ്ഥയാണ്. ഭര്‍ത്താവ് ടിജോ ഇടുക്കി എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളിലും കാല്‍വരി മൗണ്ട് സ്‌കൂളിലും പഠനത്തിന് ശേഷം പാലാ അല്‍ഫോന്‍സാ കോളേജിലുമായാണ് സ്പോര്‍ട്സ് ട്രെയിനിംഗും , പഠനവും പൂര്‍ത്തിയാക്കിയത്. പഠനസമയത്തും സംസ്ഥാന ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേട്ടം നടത്തിയ താരമാണ് മരീന. വിവേക് ,സിനു ജോണി എന്നിവരാണ് നിലവിലെ പരിശീലകര്‍. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments