മാണി സി കാപ്പൻ എം എൽ എ നാലമ്പലങ്ങൾ സന്ദർശിച്ചു.


  മാണി സി കാപ്പൻ എം എൽ എ  നാലമ്പലങ്ങളിൽ സന്ദർശനം നടത്തി. ഇന്നലെ രാവിലെ 9 മണിക്ക് നേതാക്കളോടും പ്രവർത്തകരോടുമൊപ്പം രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയ എം എൽ എ പിന്നീട് കൂടപ്പുലം ലക്ഷമണസ്വാമി ക്ഷേത്രത്തിലും  അമനകര ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രങ്ങളിലെത്തി പ്രധാന വഴിപാടുകളും നടത്തി. കൂടപ്പുലത്തും മേതിരി യിലും എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മവും കാപ്പൻ നിർവ്വഹിച്ചു.


 പോലീസ് സേവനത്തിലെ വീഴ്ച  ഭാരവാഹികൾ എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തി വരും ദിവസങ്ങളിൽ കൂടുതൽ പോലീസിൻ്റെ സേവനം ഉറപ്പുവരുത്തുമെന്ന് എം എൽ എ പറഞ്ഞു ക്ഷേത്രഭാരവാഹികളായ അഡ്വ എ ആർ ബുദ്ധൻ, പ്രാൺ അമനകര മന, പ്രദീപ് അമനകര മന, ശ്രീകുമാർ കൂടപ്പുലം, ഉണ്ണികൃഷ്ണൻ, സോമനാഥൻ നായർ അക്ഷയ , പി പി നിർമ്മലൻ , സലി , വിഷ്ണു കൊണ്ടമറുക് ഇല്ലം , തുടങ്ങിയവർ എം എൽ എ യെ സ്വീകരിച്ചു.


 ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ മത്തച്ചൻ'  മെമ്പർമാരായ കെ.കെ. ശാന്താറാം, മനോജ് ചീങ്കല്ലേൽ ,സുശീലാ മനോജ്, തങ്കച്ചൻപാലുകുന്നേൽ , പൊതു പ്രവർത്തകരായ തോമസ് ഉഴുന്നാലിൽ, മത്തച്ചൻ പുതിയിടത്തു ചാലിൽ, ജോയി കോലത്ത്, എം.പി കൃഷണൻ നായർ ' എന്നിവർ മാണി സി കാപ്പന് ഒപ്പമുണ്ടായിരുന്നു. ഉണ്ടായിരുന്നു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments