സാമൂഹിക സത്യം പറയുന്ന ജനറൽ സെക്രട്ടറിയ്ക് മീനച്ചിൽ യൂണിയന്റെ പരിപൂർണ പിന്തുണ.
സാമൂഹിക സമത്വത്തിന് വേണ്ടി സമൂഹത്തിലെ അസമത്വങ്ങൾ പറയുന്ന എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയ്ക്ക് മീനച്ചിൽ യൂണിയൻ പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു. 162 വലവൂർ ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗം ഉദ് ഘാടനം ചെയ്ത് കൺവീനർ എം ആർ ഉല്ലാസ് സംസാരിച്ചു. യൂണിയൻ ചെയർമാൻ ഒഎം സുരേഷ് ഇട്ടിക്കുന്നേൽ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.
റിട്ടേണിംഗ് ഓഫീസർ സിറ്റി രാജൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. വിഎൻ ശശി വാകയിൽ (പ്രസിഡണ്ട്) അനീഷ് കോലത്ത് (വൈസ് പ്രസിഡണ്ട് ) കെ ആർ മനോജൻ കൊണ്ടു ർ (സെക്രട്ടറി ) എ ആർ ചന്ദ്രൻ (നി. യൂണിയൻ കമ്മറ്റി ).രാജപ്പൻ ഒഴാങ്കൽ, സിബി ഇല്ലിക്കൽ , സിബി ചിറ്റാട്ടിൽ, കുമാരൻ കൊന്നക്കൽ .
ശശീന്ദ്രൻ തൈക്കണ്ടത്തിൽ, സന്ദീപ് ഇളമ്പാശ്ശേരിൽ, സന്തോഷ് വള്ളം തോട്ടത്തിൽ ( മാനേജിംഗ് കമ്മറ്റി ) മിനിമോൾ കണ്ണാ നിപ്പുഴ, വിജയകുമാർ വാക വയലിൽ , ബാലകൃഷ്ണൻ ഒഴാക്കൽ (പഞ്ചായത്ത് കമ്മറ്റി ) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
0 Comments