പാലായിൽ മൊബൈൽ വെറ്റിനറി സർജറി യൂണിറ്റ് ആരംഭിച്ചു.


 പാലാ വെറ്റിനറി ഹോസ്പിറ്റലിൽ മൊബൈൽ വെറ്റിനറി ക്ലിനിക്കിനു ശേഷം മൊബൈൽ സർജറി യൂണിറ്റും ആരംഭിച്ചു.
 കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന മൊബൈൽ സർജറി യൂണിറ്റിന്റെ ആദ്യ പ്രവർത്തന കേന്ദ്രമായി പാലാ വെറ്ററിനറി പോളി ക്ലിനിക്കിനെ തിരഞ്ഞെടുത്തു. സർജറി യൂണിറ്റിൻ്റെ ഉത്ഘാടനം നഗരസഭ ചെയർമാൻ തോമസ് പീറ്റർ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ബിജി ജോജോ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് , ജില്ലാ വെറ്ററിനറി ഓഫീസർ ഡോ: മനോജ്, ഡോ: സുജ, ഡോ: ജോജി മാത്യു തുടങിയവർ പ്രസംഗിച്ചു.
 മൃഗങ്ങൾക്കുള്ള ട്യൂമർ, വന്ധ്യംകരണ ശസ്ത്രക്രിയകൾ തുടങ്ങിയ അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ മുൻകൂട്ടി നിശ്ചയിച്ച തീയതികളിൽ കോട്ടയത്തുനിന്നുള്ള മൊബൈൽ സർജറി യൂണിറ്റ് പാലാ വെറ്ററിനറി പോളി ക്ലിനിക്കിൽ വന്ന് ചെയ്യുന്നതായിരിക്കും.
 ഇതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിശ്ചിത ഫീസ് ഉടമസ്ഥർ അടയ്ക്കേണ്ടതാണ്.
 പ്രസ്തുത ശസ്ത്രക്രിയകൾ ആവശ്യമുള്ള ഉടമസ്ഥർ പാലാ വെറ്ററിനറി പോളി ക്ലിനിക്കിലോ, 19 62 എന്ന ടോൾ ഫ്രീ നമ്പറിലോ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments