മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഭാസംഗമം 2025 15-ന് നടക്കും. എന്‍.എസ്.എസ്. കോളേജ് സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി പ്രൊഫ. ഡോ. എസ്. സുജാത മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും.
വീഡിയോ ഇവിടെ കാണാം.👇👇👇
രാവിലെ 10 ന് ചേരുന്ന സമ്മേളനത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ അദ്ധ്യക്ഷത വഹിക്കും. വനിതാ യൂണിയന്‍ പ്രസിഡന്റ് സിന്ധു ബി. നായര്‍ ആശംസകള്‍ നേരും. യൂണിയന്‍ സെക്രട്ടറി എം.എസ്. രതീഷ് കുമാര്‍ സ്വാഗതം പറയും.
കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെയും ഡിഗ്രി കോഴ്സുകളില്‍ എ ഗ്രേഡ് നേടിയവരെയും മറ്റ് പരീക്ഷകളില്‍ റാങ്ക് നേടിയവരെയും ഡോക്ടറേറ്റ് ലഭിച്ചവരെയും സമ്മേളനത്തില്‍ ആദരിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments