ആലുവയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വെളിച്ചെണ്ണ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. അസം സ്വദേശി ജാവേദ് അലിയെയാണ് ആലുവ പൊലീസ് പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയത്. തോട്ടുമുഖത്തെ ഷാ വെജിറ്റബിള്‍സിലാണ് മോഷണം നടന്നത്. 30 കുപ്പി വെളിച്ചെണ്ണയും ഒരു പെട്ടി ആപ്പിളും അയ്യായിരും രൂപയുള്‍പ്പെടെയാണ് പ്രതി കവർന്നത്. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. കോതമംഗലത്ത് നിന്ന് മോഷ്ടിച്ച ഒംനി വാനില്‍ രാത്രി സഞ്ചരിച്ചായിരുന്നു മോഷണം. മോഷ്ടിച്ച സാധനങ്ങള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍ക്കുന്നതായിരുന്നു പ്രതിയുടെ രീതി.
0 Comments