സംസ്ഥാന യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് പാലായിൽ.... സംഘാടകസമിതി രൂപീകരണ യോഗം നാളെ (5-08)




സംസ്ഥാന യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ്
പാലായിൽ.... സംഘാടകസമിതി രൂപീകരണ യോഗം നാളെ  (5-08)

പത്താമത് സംസ്ഥാന യോഗാസന സ്പോർട്‌സ് ചാമ്പ്യൻഷിപ്പ് 29 മുതൽ 31 വരെ പാലായിൽ നടക്കും. മത്സര നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം  ചൊവ്വാഴ്ച പാലായിൽ നടക്കും. കിഴതടിയൂർ സർവ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ പകൽ 2.30ന് ചേരുന്ന സംഘാടക സമിതി രൂപീകരണ യോഗം കോട്ടയം അർബൻ ബാങ്ക് ചെയർമാൻ 
ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന യോഗ അസോസിയേഷൻ ഓഫ് കേരള പ്രസിഡൻ്റ് അഡ്വ. ബി ബാലചന്ദ്രൻ അധ്യക്ഷനാകും. പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ മുഖ്യപ്രഭാഷണം നടത്തും. 


  സംസ്ഥാന പോർട്ട്സ് കൗൺസിൽ, യോഗ അസോസിയേഷൻ ഓഫ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ വിവിധ ജില്ലകളിൽനിന്നുള്ള 750 മത്സരാർഥികളും 150 ഒഫീഷ്യലുകളും പങ്കെടുക്കും. എട്ട് വയസ് മുതലുള്ള 26 വിഭാഗങ്ങളിലായി എട്ട് വേദികളിലാണ് മത്സരം. 


രണ്ട് വേദികളിൽ കുട്ടികളുടെ യോഗ ഡാൻസും ഉണ്ടാകും. പുരുഷൻമാരുടെയും വനിതകളുടെയും ആൺകുട്ടികൾ, പെൺകുട്ടികൾ, കുട്ടികൾ എന്നീ വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ജില്ലാതല മത്സരങ്ങളിൽ ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ ലഭിച്ച യോഗ താരങ്ങളാണ് പങ്കെടുക്കുന്നത്.


 യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള സംസ്ഥാന സർക്കാർ അംഗീകാരമുള്ള ഏക സംഘടനയാണ് യോഗ അസോസിയേഷൻ ഓഫ് കേരള.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments