80 പിന്നിട്ട 80ൽ പരം മാതാപിതാക്കൾക്ക് ആദരവുമായി എ കെ സി സി ചക്കാമ്പുഴ യൂണിറ്റ് സുകൃത പഥം എൽഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
ചക്കാമ്പുഴ ഇടവകയെ രൂപപ്പെടുത്തുന്നതിൽ നിസ്തുല സംഭാവനകൾ നൽകിയ എൺപത് പിന്നിട്ട എൺപതിൽപരം മാതാപിതാക്കൾക്ക് ആദരവൊരുക്കി എ കെ സി സി ചക്കാമ്പുഴ യൂണിറ്റ് സുകൃതപഥം എൽഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
ഇടവക വികാരി വെരി റവ ജോസഫ് വെട്ടത്തേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ ഫാ മാത്യു മുതു പ്ലാക്കൽ,യൂണിറ്റ് പ്രസിഡൻറ് സണ്ണി കുരിശമൂട്ടിൽ ,കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൻ യൂണിറ്റ് ഭാരവാഹികളായ തങ്കച്ചൻ കളരിക്കൽ,പി ജെ മാത്യു പാലത്താനം തുടങ്ങിയവർ സംസാരിച്ചു.
വിശുദ്ധ കുർബാനയും സ്നേഹവിരുന്നും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു . ഫോട്ടോ പതിപ്പിച്ച സ്മാരക ഫലകവും ഉത്തരീയവും സമ്മാനമായി നൽകിയാണ് മാതാപിതാക്കളെ യാത്രയാക്കിയത്.
0 Comments