ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ പുതുതായി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ബുധനാഴ്ചമുതല്‍ നാലുദിവസം കനത്ത മഴപെയ്യാനിടയുണ്ട്. ബുധനാഴ്ച തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്ക് മഞ്ഞമുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.



0 Comments