സെക്രട്ടേറിയറ്റിന്റെ ഉൾവശം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ റീൽസ് പ്രചരിച്ച സംഭവത്തിൽ പുതിയ വിവാദം.



 അതീവ സുരക്ഷാമേഖലയായ തിരുവനന്തപുരം സെക്രട്ടേറിയറ്റിന്റെ ഉൾവശം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ റീൽസ് പ്രചരിച്ച സംഭവത്തിൽ പുതിയ വിവാദം.  

 മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകൾ പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിന്റെ അകത്തളങ്ങളും നിർമാണം നടക്കുന്ന കായിക ഭവനും അടക്കമുള്ള ദൃശ്യങ്ങളാണ് കരാർ ജോലികൾക്കെത്തിയവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ വലിയ സുരക്ഷാ വീഴ്ചയാണുണ്ടായിരി ക്കുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. 


 സെക്രട്ടേറിയറ്റിൽ ടൈൽ പണിക്ക് എത്തിയ കരാറുകാരാണ് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് അകത്തളങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ചത്. ഇത് പിന്നീട് മറ്റ് ചില പ്രൊഫൈലുക ളിലൂടെയും വലിയ തോതിൽ പ്രചരിക്കുകയായിരുന്നു. 


 സർക്കാർ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും പോലും സെക്രട്ടേറിയറ്റിനുള്ളിൽ ഫോട്ടോയോ വീഡിയോയോ എടുക്കുന്നതിന് കർശന വിലക്കുള്ളപ്പോഴാണ് ഈ ഗുരുതര വീഴ്ച. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥർ ഉണർന്നു പ്രവർത്തിക്കുകയും കരാർ കമ്പനിയെ ബന്ധപ്പെട്ട് വീഡിയോ പിൻവലിപ്പിക്കുകയും ചെയ്തു. 


 വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും, അധികാരികളിൽ നിന്ന് അറിയിപ്പ് ലഭിച്ച ഉടൻ തന്നെ വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും വീഡിയോ പങ്കുവെച്ച വ്യക്തി അഭ്യർത്ഥിച്ചു. കൂടാതെ, ഈ വീഡിയോ മറ്റ് ആരെങ്കിലും ഷെയർ ചെയ്തിട്ടുണ്ടെങ്കിൽ അവരും അത് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.  


 പുതിയ സർക്കാർ അധികാരമേറ്റ ആദ്യ നാളുകളിലും സെക്രട്ടേറിയറ്റ് കോമ്പൗണ്ടിലെ റീൽസ് ചിത്രീകരണം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അതീവ രഹസ്യ സ്വഭാവമുള്ള ഉൾഭാഗത്തെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments