ആഗോള അയ്യപ്പ സംഗമം....നിലപാട് വ്യക്തമാക്കി എൻ എസ് എസ്....പിന്തുണ ഉപാധികളോടെ, സമിതിയിൽ അയ്യപ്പ ഭക്തരാണ് വേണ്ടതെന്നും നിർദ്ദേശം

  

ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻ എസ് എസ് പത്രക്കുറിപ്പ്. ആഗോള അയ്യപ്പ സംഗമത്തിനോടുള്ള എൻ എസ് എസ് സമീപനം വിശദീകരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് വാർത്താ കുറിപ്പ് ഇറക്കിയത്. 


  നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെ ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ നടത്താനാണ് അയ്യപ്പ സംഗമം ഉദ്ദേശിക്കുന്നതെങ്കിൽ നല്ലതെന്നും ഇതിനുവേണ്ടി രൂപീകരിക്കപ്പെടുന്ന സമിതി രാഷ്‌ട്രീയത്തിനതീതമായി ഭക്തന്മാർ ഉൾപ്പെടുന്നതായിരിക്കണമെന്നും പത്രക്കുറിപ്പിലൂടെ എൻ എസ് എസ് ആവശ്യപ്പെട്ടു.  


തികഞ്ഞ അയ്യപ്പഭക്തരെ ഉൾക്കൊള്ളുന്നതും ആയിരിക്കണം സമിതി എന്ന് എൻ എസ് എസ് പറയുന്നു. വിഷയത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ നിലപാടുകളെ വിമർശിച്ചു കൊണ്ടും അല്ലാതെയും നിരവധി അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments