കർഷക ക്ഷേമനിധി : കർഷക യൂണിയൻ എം പ്രതിഷേധിച്ചു
കേരള കർഷക ക്ഷേമനിധിയിൽ അംഗമാകുന്നതിനുള്ള പ്രായപരിധി 55വയസ്സ് ആയി വെട്ടിക്കുറച്ചതിൽ കേരള കർഷക യൂണിയൻ എം കരൂർ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
പ്രായപരിധി 18-65ആയി തന്നെ നിലനിർത്തണമെന്നും ഇപ്പോൾ നൽകിവരുന്ന കർഷക ക്ഷേമനിധി പെൻഷൻ വർദ്ധിപ്പിച്ച് പതിനായിരം രുപയക്കണമെന്നും യോഗം അവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഷാജി കൊല്ലിത്തടം അധ്യ ക്ഷത വഹിച്ചു .
കർഷക യൂണിയൻ സംസ്‌ഥാന ട്രഷറർ ജോയി നടയിൽ, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുംമ്പിള്ളിൽ, കെ ഭാസ്കരൻ നായർ, സാബു കരിന്തയിൽ, രാജൻ കൊട്ടാരത്തിൽ, ടി. എം ടോമി, ജോസഫ് തോമസ്, ഗോപാലകൃഷ്ണൻ പോർകുന്നേൽ എന്നിവർ പ്രസംഗിച്ചു.
0 Comments