എറണാകുളത്ത് കുസാറ്റിൽ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് വിദ്യാർത്ഥികളിൽ നിന്നും 10 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്.
സംഭവത്തിൽ ആൽവിൻ, അതുൽ എന്നിവർ പിടിയിലായി. ഇവർ മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥികളാണ്.
കളമശ്ശേരി പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. പിടിയിലായ ഇരുവരും കോളേജിന് പുറത്ത് വാടക മുറിയിൽ താമസിച്ച് വരികയായിരുന്നു.
0 Comments