ബൈക്ക് അപകടത്തിൽ സൗത്ത് പാമ്പാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം



 ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കോട്ടയം സൗത്ത് പാമ്പാടി ആലുങ്കൽ പറമ്പിൽ ചന്ദ്രൻ ചെട്ടിയാരുടെയും ശോഭാ ചന്ദ്രന്റെയും മകൻ അനന്ദു ചന്ദ്രൻ(30) ആണ് മരിച്ചത്.  

 മൂവാറ്റുപുഴ- പെരുമ്പാവൂർ റൂട്ടിൽ ഐ. റ്റി. ആർ ജംഗ്ഷനിൽ  ഇന്ന് പുലർച്ചെ  അനന്ദു ഓടിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയിൽ എത്തിക്കും മുൻപുതന്നെ മരണം സംഭവിച്ചു. മൃതദേഹം മൂവാറ്റുപുഴ സഹകരണ ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments