കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം നേടിയ സന്തോഷത്തിലാണ് സ്വകാര്യ ബസ് ജീവനക്കാരൻ ജയേഷ് കുമാർ.
ബുധനാഴ്ച നറുക്കെടുപ്പ് നടന്ന കേരള സർക്കാരിന്റെ ധനലക്ഷ്മി ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം തേടിയത്. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനമാണ് സ്വകാര്യ ബസ് കണ്ടക്ടർക്ക് ലഭിച്ചത്. കൽപറ്റ – ബത്തേരി റൂട്ടിലോടുന്ന പൂക്കോട്ടിൽ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറും കരണി സ്വദേശിയുമാണ് നെല്ലുവായ് ജയേഷ് കുമാർ. ബുധനാഴ്ച രാവിലെ കൽപറ്റ പുതിയ ബസ് സ്റ്റാൻഡിലെ അമ്മ ലോട്ടറി ഏജൻസിയിലെ ജീവനക്കാരോട് എടുത്തു വെയ്ക്കാൻ പറഞ്ഞ 5 ലോട്ടറി ടിക്കറ്റുകളിൽ ഒന്നായ DA 807900 ടിക്കറ്റിലൂടെയാണ് ജയേഷിന് ഭാഗ്യം എത്തിയത്.
0 Comments