സുനില്‍ പാലാ
ബസോ മറ്റ് വാഹനങ്ങളോ തോട്ടില്‍ പോയി ഒരു ദുരന്തമുണ്ടായെങ്കിലേ അധികാരികള്‍ ഇനി കണ്ണ് തുറക്കുകയുള്ളോ...? അന്ത്യാളം - പയപ്പാര്‍ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് തോട്ടിലേക്ക് വീണിട്ട് ആറുമാസം കഴിഞ്ഞു. സ്ഥലത്തെ പഞ്ചായത്ത് മെമ്പര്‍ ലിന്റണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡിക്ക് പരാതി നല്‍കിയിട്ടും മാസങ്ങളായി. ഒരു നടപടിയുമില്ല. ഇപ്പോഴും ഭാരവാഹനങ്ങളും മറ്റും കടന്നുപോകുമ്പോള്‍ റോഡിന്റെ വശം വീണ്ടും ഇടിയുന്നുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ദുരന്തത്തിന് വഴിമരുന്നിടുകയാണോ അധികാരികള്‍.
രാമപുരം റൂട്ടില്‍ നിന്ന് തൊടുപുഴ റൂട്ടിലേക്കുള്ള പി.ഡബ്ല്യു.ഡി. റോഡാണ് അന്ത്യാളം മുതല്‍ പയപ്പാര്‍ വരെയുള്ളത്. ഈ റോഡിലെ ചൂഴിപാലത്തിന്റെ താഴെ ഭാഗത്തായി മുപ്പത് മീറ്ററോളം നീളത്തില്‍ റോഡ് ഇടിഞ്ഞ് സമീപത്തുള്ള ഏഴാച്ചേരി വലിയതോട്ടില്‍ പതിച്ചിരിക്കുകയാണ്. സ്വതേ വീതി കുറഞ്ഞ ഈ വഴിയില്‍ റോഡ് ഇടിഞ്ഞതോടെ വാഹന യാത്രതന്നെ അപകട ഭീഷണിയിലായിരിക്കുകയാണ്. നാട്ടുകാരും യാത്രക്കാരും നിരന്തരം പരാതിപ്പെട്ടതിനെ തുടര്‍ന്ന് റോഡ് ഇടിഞ്ഞ ഭാഗത്ത് മൂന്ന് വീപ്പ നിരത്തിയ ഉത്തരവാദിത്വത്തില്‍ നിന്ന് കൈയ്യൊഴിയുകയാണ് പി.ഡബ്ല്യു.ഡി. അധികാരികള്‍.
ഇടിഞ്ഞ റോഡിന്റെ നേരെ മറുവശം വലിയ കുഴികളും രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് ഏഴാച്ചേരി വലിയതോട് കരകവിഞ്ഞപ്പോള്‍ റോഡ് ഇടിഞ്ഞ ഭാഗത്തും വെള്ളം കയറിയിരുന്നു. ഇതോടെ ഈ ഭാഗത്തെ മണ്ണ് കൂടുതല്‍ കുതിര്‍ന്നിരിക്കുകയാണ്. മഴ മാറിയെങ്കിലും റോഡ് ഇടിഞ്ഞ ഭാഗം ഇപ്പോഴും ഉറച്ചിട്ടില്ല. ബസ് ഉള്‍പ്പെടെ ഭാരവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇടിഞ്ഞ ഭാഗത്തുനിന്നും വീണ്ടും മണ്ണ് ഊര്‍ന്നിറങ്ങുന്നതായി പരിസരവാസികള്‍ പറയുന്നു.
ഒരു സ്വകാര്യ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി നിത്യേന കടന്നുപോകുന്നത്. ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനുള്ള ഇടംപോലുമില്ല. തോടുവക്കിലേക്ക് സൈഡ് കൊടുത്ത് മാറാനുമാകില്ല. ബാക്കി ഭാഗം കൂടി എപ്പോഴാണ് ഇടിയുക എന്ന് പറയുക വയ്യ. ഏത് നിമിഷവും ഇവിടെ നിലംപൊത്താം.
ഇടിഞ്ഞ ഭാഗം അതീവ അപകടകരം, ഏത് നിമിഷവും വാഹനങ്ങള്‍ അപകടത്തില്‍പെടാം.
ഒരു സ്വകാര്യ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി നിത്യേന കടന്നുപോകുന്നത്. ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനുള്ള ഇടംപോലുമില്ല. തോടുവക്കിലേക്ക് സൈഡ് കൊടുത്ത് മാറാനുമാകില്ല. ബാക്കി ഭാഗം കൂടി എപ്പോഴാണ് ഇടിയുക എന്ന് പറയുക വയ്യ. ഏത് നിമിഷവും ഇവിടെ നിലംപൊത്താം.
ഇടിഞ്ഞ ഭാഗം അതീവ അപകടകരം, ഏത് നിമിഷവും വാഹനങ്ങള്‍ അപകടത്തില്‍പെടാം.
ചൂഴിപ്പാലത്തിന് സമീപം റോഡ് ഇടിഞ്ഞ് തോട്ടില്‍ വീണ ഭാഗം ഇപ്പോഴും അപകടഭീഷണിയിലാണ്. ഏത് നിമിഷവും ബാക്കി ഭാഗംകൂടി ഇടിഞ്ഞ് തോട്ടില്‍ പതിക്കാം. എത്രയുംവേഗം അധികാരികള്‍ ഈ റോഡ് നന്നാക്കാന്‍ മുന്നോട്ട് വരണം.
- ലിന്റണ്‍ ജോസഫ്, കരൂര്‍ പഞ്ചായത്ത് മെമ്പര്‍
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments