സൗജന്യ നേത്ര പരിശോധന ക്യാമ്പും...തിമിര ശസ്ത്രക്രിയ നിർണ്ണയവും .
ചെങ്ങളം എ.കെ.സി. സി.സി. യൂണിറ്റും ലയൺസ് ക്ലബ്ബ് ഓഫ് പൈക ഇംപാക്ടും ,ലയൺസ് ചാരിറ്റബിൾ ഐ ഹോസ്പിറ്റലും, സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയ നിർണ്ണയവും സംഘടിപ്പിക്കുന്നു.ഈ മാസം 17 ഞായറാഴ്ച രാവിലെ 9 ന് ചെങ്ങളം സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് നിർവ്വഹിക്കും. ചെങ്ങളം സെന്റ് ആന്റ ണീസ് പള്ളി വികാരി റവ.ഫാദർ വർഗ്ഗീസ് പന്തിരിക്കൽ അധ്യക്ഷത വഹിക്കും.
കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ റവ. ഫാദർ ജസ്റ്റിൻ മതിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്.
ചെങ്ങളം പള്ളി അസിസ്റ്റന്റ് വികാരി റവ.ഫാദർ നോബി വെള്ളാപ്പള്ളിൽ,കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ,കത്തോലിക്കകോൺഗ്രസ് ചെങ്ങളം യൂണിറ്റ് ഭാരവാഹികളായ ജോയി സി. ചെങ്ങളത്തു പറമ്പിൽ , ടോമി കണ്ണിമാൻ കുന്നേൽ, ജൂബിച്ചൻ ആനിത്തോട്ടത്തിൽ,ലയൺസ് ക്ലബ്ബ് പൈക ഇംപാക്ട് ഭാരവാഹികളായ പ്രസിഡന്റ് ജെയിംസ് കുറ്റിക്കാട്ട്,
അഡ്മിനിസ്ട്രേറ്റർ പി.എ. തോമസ് പാപ്പാനിയിൽ എന്നിവർ സംസാരിക്കും. ക്യാമ്പിൽ വിദഗ്ധരായ നേത്ര രോഗ വിദഗ്ധർ സംബന്ധിക്കും.തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് ശസ്ത്രക്രിയയും ,കണ്ണട ആവശ്യമുള്ളവർക്ക് അതും മിതമായ നിരക്കിൽ നല്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9447946290, 9567 900607 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
0 Comments