കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം നിർമ്മാണം പൂർത്തിയായി.


കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം നിർമ്മാണം പൂർത്തിയായി

ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ കരൂർ വാർഡിൽ വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയായി. രാജീവ് നഗർ പട്ടികജാതി പട്ടികവർഗ്ഗ കോളനിയോട് അനുബന്ധിച്ചാണ് പന്ത്രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.


 കുടുംബശ്രീ സംരംഭങ്ങൾക്കും, പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനും ഉപകരിക്കുന്ന പദ്ധതികൾ ഇവിടെ ആരംഭിക്കാൻ കഴിയും. രണ്ട് നിലകളുള്ള കെട്ടിടത്തിൽ പഞ്ചായത്ത് തല യോഗങ്ങൾ, ഗ്രാമസഭകൾ ,സ്വകാര്യ, പൊതു ചടങ്ങുകൾ എന്നിവയ്ക്കും ഉപയോഗിക്കാം. 


നാളെ (ശനി) വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർ അഖില അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും.      Photo-    ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കരൂർ പഞ്ചായത്തിലെ കരൂർ വാർഡിൽ നിർമ്മാണം പൂർത്തിയായ വനിത തൊഴിൽ പരിശീലന കേന്ദ്രം .





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments