കിടങ്ങൂര്‍ ചെക്ക് ഡാം മിനി പാര്‍ക്ക് രണ്ടാം ഘട്ട നിര്‍മ്മാണത്തിന് ശനിയാഴ്ച (06.9.2025) തുടക്കം കുറിക്കും .


കിടങ്ങൂര്‍ ചെക്ക് ഡാം മിനി പാര്‍ക്ക് രണ്ടാം ഘട്ട നിര്‍മ്മാണത്തിന് ശനിയാഴ്ച (06.9.2025)  തുടക്കം കുറിക്കും . 

ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് കിടങ്ങൂര്‍ ചെക്ഡാം മിനിപാര്‍ക്കിന്റെ രണ്ടാം ഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കും. 

കിടങ്ങൂര്‍ ചെക്ഡാമിന്റെ പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗം ഒന്നാം ഘട്ടമായി നവീകരിച്ച് മിനി പാര്‍ക്കാക്കി മാറ്റിയിരുന്നു. 


പന്ത്രണ്ടാം വാര്‍ഡിന്റെ ഭാഗത്താണ് ഇപ്പോള്‍ രണ്ടാംഘട്ടമായി മിനി പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചെക്ഡാമിലെ വെള്ളച്ചാട്ടം ദര്‍ശിക്കുന്നതിനായി പ്രത്യേക ഇരിപ്പിടങ്ങളും സ്റ്റീല്‍ ബഞ്ചുകളും ചെക്ഡാമിലേക്ക് ആളുകള്‍ ഇറങ്ങി അപകടം വരുത്താതിരിക്കുന്നതിന് സുരക്ഷാസൗകര്യങ്ങളുമാണ് രണ്ടാംഘട്ടമായി ഇപ്പോള്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ശനിയാഴ്ച  6.9.2025 ശനി വൈകുന്നേരം 5 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിക്കുന്നതാണ്. 


യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു അദ്ധ്യക്ഷത വഹിക്കും. ബ്ലോക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍,  അശോക് കുമാര്‍ പൂതന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീനാ മാളിയേക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, പഞ്ചായത്ത് സാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപലത സുരേഷ് എന്നിവര്‍ പങ്കെടുക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments