ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ കരൂർ വാർഡിൽ കൊടൂർക്കുന്ന് റോഡിൽ നിർമ്മിക്കുന്ന ക്രാഷ് ബാരിയർനിർമ്മാണം ആരംഭിച്ചു.
റോഡിന് വീതി കുറവ് മൂലം അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ അഖില അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, ഫ്രാൻസിസ് മൈലാടൂർ,ശാന്ത ജോണി, ശാരധ കൃഷ്ണൻ , രാധ എ.ജി ,സിന്ധു, ദീപ കുഞ്ഞു ഞ്ഞ്, ജാനകി കേശവൻ ,അംബിക ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു .
0 Comments