ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനില്‍ തിരുവോണസമ്മാനമായി 12 പുതിയ പദ്ധതികള്‍
ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലായി 12 പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 70 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.
കിടങ്ങൂര്‍ പഞ്ചായത്തിലെ കൂടല്ലൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വൈകുന്നേരങ്ങളില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനായി പുതിയ ഡോക്ടറെ നിയമിക്കുന്നതിന് ശബളം നല്കുന്നതിനായി 4 ലക്ഷം രൂപയും കിടങ്ങൂര്‍ തൃക്കയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കറുത്തേടത്തുക്കടവില്‍ ബലിതര്‍പ്പണത്തറ നവീകരണത്തിന് 4 ലക്ഷം രൂപയും ചെരുവില്‍ കോളനി അടിസ്ഥാനസൗകര്യവികസനത്തിന് 15 ലക്ഷം രൂപയും
കിടങ്ങൂര്‍ ചെക്ഡാം മിനിപാര്‍ക്ക് രണ്ടാം ഘട്ട നിര്‍മ്മാണത്തിന് 5 ലക്ഷം രൂപയും മുത്തോലി പഞ്ചായത്തിലെ മുത്തോലി കടവ് സെന്റ് ആന്റണീസ് ആശ്രമം റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി സ്ട്രീറ്റ് ലൈന്‍ വലിക്കുന്നതിന് 3 ലക്ഷം രൂപയും മുത്തോലി കടവ് പാലം നഗര്‍ റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി സ്ട്രീറ്റ് ലൈന്‍ വലിക്കുന്നതിനായി ഒന്നരലക്ഷം രൂപയും കൊഴുവനാല്‍ പഞ്ചായത്തിലെ
തെള്ളിമരം-കുറുമുണ്ട റോഡ് നവീകരണത്തിന് 14 ലക്ഷവും ചൂരയ്ക്കല്‍-കിഴക്കേകുറ്റ് റോഡിന് 5 ലക്ഷവും തണ്ണീറാമറ്റം-തട്ടുപാലം റോഡിന് 7 ലക്ഷം രൂപയും കൊഴുവനാല്‍ പള്ളിക്കുന്ന് - പറപ്പള്ളില്‍ റോഡിന് 3 ലക്ഷവും വക്കാപ്പുലം-തോക്കാട് റോഡില്‍ പുരയിടങ്ങളിലൂടെയുള്ള ലൈന്‍ റോഡിലൂടെയാക്കി സ്ട്രീറ്റ് ലൈന്‍ വലിക്കുന്നതിന് 5 ലക്ഷം രൂപയും മീനച്ചില്‍ പഞ്ചായത്തിലെ മണ്ണാനി ചെക്ഡാം നവീകരണത്തിന് 3 ലക്ഷം രൂപയും ആണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
0 Comments