തീപിടുത്തത്തിൽ കത്തി നശിച്ച വീട് പുനർ നിർമ്മിച്ച് എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് .



തീപിടുത്തത്തിൽ കത്തി നശിച്ച വീട്  പുനർ നിർമ്മിച്ച് എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് .

കോട്ടയം നീണ്ടൂരിനടുത്ത് മൂഴിക്കുളങ്ങരയിൽ കത്ത് നശിച്ച വീട് 24 ദിവസം കൊണ്ട് പുനർ നിർമ്മിച്ച് നൽകി എംജി യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം മാതൃകയായി.ഓണസമ്മാനമായി ഉത്രാടനാളിൽ സഹകരണ,തുറമുഖം,ദേവസ്വം വകുപ്പ് മന്ത്രി VN വാസവൻ നിലവിളക്ക് കൊളുത്തി ഗൃഹപ്രവേശന ചടങ്ങ് നിർവഹിച്ചു.


സിൻഡിക്കേറ്റ് അംഗം പ്രഥ . ബിജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എൻഎസ്എസ് കോഡിനേറ്റർ ഡോ.ഈ എൻ.ശിവദാസൻ,നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രദീപ്, ഫാ ജെയിംസ് മുല്ലശ്ശേരി, ഫാ.സിജോ ചേന്നാടൻ, Driവിൽസൺ  സി തോമസ്, Dr ജോർജ് പടനിലം,സുരേഷ് ബാബു,ജി രാജൻ,കെ ആർ സനൽ,ഷൈനി ഓമനക്കുട്ടൻ, ഡോ.
ബെന്നി തോമസ് എന്നിവർ സംബന്ധിച്ചു. SB എസ് ബി കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ
ഓണസമ്മാനങ്ങളും ആയിട്ടാണ് എത്തിയിരുന്നത്.


സർഗ്ഗ ക്ഷേത്ര എഫ് എം റേഡിയോ നിലയത്തിന്റെയും,പടനിലം ഫൗണ്ടേഷന്റെയും സമയോചിതമായ സഹായം സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുന്നതിന് ഏറെ സഹായകമായി.
വിവിധ എൻഎസ്എസ് യൂണിറ്റുകളും ,നീണ്ടൂർ സർവീസ് സഹകരണ ബാങ്കും പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിച്ചു.എംജി യൂണിവേഴ്സിറ്റി എൻഎസ്എസിന്റെഈ വിധമുള്ള പ്രവർത്തനം ഈ നാടിന് ഉദാത്തമായ മാതൃകയാണെന്ന്
മന്ത്രി വി എൻ വാസവൻ പറഞ്ഞു






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments