ശ്രീകൃഷ്ണ വാദ്യ കലാപീഠം വാർഷിക പൊതുയോഗവും വാദ്യ പ്രജാപതി പുരസ്‌കാര സമർപ്പണവും സെപ്റ്റംബർ 21 ന് നടത്തുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു...... വീഡിയോ ഈ വാർത്തയോടൊപ്പം


ശ്രീകൃഷ്ണ വാദ്യ കലാപീഠം വാർഷിക പൊതുയോഗവും വാദ്യ പ്രജാപതി പുരസ്‌കാര സമർപ്പണവും സെപ്റ്റംബർ 21 ന് നടത്തുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു. 

 ക്ഷേത്ര വാദ്യ കലാകാരന്മാരുടെ സംഘടനയായ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ 9 ആം വാർഷിക പൊതുയോഗവും , പുരസ്‌കാര വിതരണവും 21 - 09 - 2025 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് ഇടമറ്റം ഓശാന മൗണ്ടിൽ വച് നടക്കും. ശ്രീകൃഷ്ണ വാദ്യ കലാപീഠം പ്രസിഡന്റ് ശ്രീ വലവൂർ അരുൺ മാരാർ അധ്യക്ഷനാകുന്ന യോഗം ബഹു. MLA മാണി സി കാപ്പൻ ഉദ്‌ഘാടനം നിർവഹിക്കും. 7 മത് വാദ്യ പ്രജാപതി പുരസ്‌കാരം ശ്രീ. വെന്നിമല അനുവിന് നൽകും, ഒപ്പം വാദ്യ മേഖലയിലെ സംഭാവനകളെ മാനിച് പ്രത്യേക ബഹുമാന്യ ആദരവ് ശ്രീ. ഇരിങ്ങപ്പുറം ബാബുവിനും നൽകും.

വീഡിയോ ഇവിടെ കാണാം 👇👇👇


കഴിഞ്ഞ 10 വർഷമായി കോട്ടയം ജില്ലാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീകൃഷ്ണ വാദ്യ കലാപീഠം ഇതിനോടകം നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. കൂടാതെ നിരവധി വാദ്യ കലാകാരന്മാരെ വാദ്യ സമൂഹത്തിന് സംഭാവന ചെയ്ത സംഘടന കൂടിയാണ് ശ്രീകൃഷ്ണ വാദ്യ കലാപീഠം.


പ്രസിഡന്റ് വലവൂർ അരുൺ മാരാർ, സെക്രട്ടറി കുറിച്ചിത്താനം വിശാഖ് മാരാർ, ട്രഷറർ ഭരണങ്ങാനം വേണുമാരാർ, സ്കൂൾ ഓഫ് ടെമ്പിൾ ആർട്സ് മാനേജർ പൂഞ്ഞാർ രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments