ബി.വി.എസ് 51-ാം സംസ്ഥാന സമ്മേളനം പാലായിൽ....... ഒരുക്കങ്ങളായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ......
ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ്) 51-ാം സംസ്ഥാന സമ്മേളനം സെപ്തംബർ 20, 21 തീയതികളിലായി പാലായിൽ നടക്കുമെന്ന് പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേലും ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറയും അറിയിച്ചു.
20-ാം തിയതി ശനിയാഴ്ച്ച 3.30 pm ന് സമ്മേളന നഗറിൽ സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തും. തുടർന്ന് സംസ്ഥാന എക്സിക്യൂട്ടിവ് നടക്കും.
21-ാം തീയതി ഞായറാഴ്ച്ച രാവിലെ 9 30ന് പാലാ ടൗൺ ഹാളിൽ ( രാഘവൻ ശാസ്ത്രി നഗറിൽ ) പൊതുസമ്മേളനം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ബി.വി.എസ് പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.
ജോസ് കെ മാണി എം.പി മുഖ്യ പ്രഭാഷണം നടത്തും, മാണി.സി. കാപ്പൻ എം.എൽ എ മുഖ്യാതിഥി ആയിരിക്കും , മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ വിവിധ രംഗങ്ങളിൽ മികവു പുലർത്തിയ പ്രതിഭകളെ ആദരിക്കും . രക്ഷാധികാരി പി.ആർ. ശിവരാജൻ , കെ.വി. ഇ.എസ്. ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിക്കും.
വീഡിയോ ഇവിടെ കാണാം 👇👇👇
11.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ സംഘടനാ റിപ്പോർട്ടും , ട്രഷറർ റ്റി.എൻ. നന്ദപ്പൻ കണക്കും , ദേവസ്വം ട്രഷറർ ഡി. സുരേഷ് ദേവസ്വം കണക്കും , ആയിക്കൽ ക്ഷേത്ര പുനരുദ്ധാരണ കണക്കുകൾ കമ്മറ്റി ട്രഷറർ സി.എസ്. ശശീന്ദ്രനും അവതരിപ്പിക്കും.
തുടർന്ന് പൊതു ചർച്ചയും തെരഞ്ഞെടുപ്പും നടക്കും.
പട്ടിക വിഭാഗ സംവരണം ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുക , പട്ടികജാതി വിഭാഗത്തിൽ ഉപസംവരണവും ക്രീമിലെയറും നടപ്പാക്കാനുള്ള ശ്രമങ്ങൾ പിൻവലിക്കുക , സമഗ്രമായ ജാതി സെൻസസ് നടത്തുക , പട്ടികജാതി സംവരണം ജനസംഖ്യാനുപാതികമായി ഉയർത്തുക , എയ്ഡഡ് മേഖലയിലും സംവരണം നടപ്പാക്കുക , എല്ലാ വകുപ്പുകളിലും സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നടത്തുക തുടങ്ങിയ വിഷയങ്ങളിൽ തുടർ പ്രക്ഷോഭ പരിപാടികൾ സമേളനത്തിൽ തീരുമാനിക്കുമന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ റ്റി.എൻ. നന്ദപ്പൻ , എൻ. എസ്. കുഞ്ഞുമോൻ, അനിൽകുമാർ എ.ആർ ,ശരത് കുമാർ പി.എസ് എന്നിവരും പങ്കെടുത്തു..
0 Comments