വിദേശ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയയാള്‍ പിടിയില്‍

 

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. 

കോട്ടയം മീനച്ചില്‍ കരൂര്‍ കരിങ്ങാട്ട് വീട്ടില്‍ ഐ.വി. രാജേഷ് (52) നെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കൊറിയയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെന്ന തൊടുപുഴ കുമാരമംഗലം സ്വദേശിയുടെ പരാതിയില്‍ 2024-ല്‍ എടുത്ത കേസിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. 


ഇയാള്‍ സംസ്ഥാനത്തുടനീളം സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കരിങ്കുന്നം, രാമപുരം, ഏനാത്ത്, കുറുവിലങ്ങാട് തുടങ്ങി നിരവധി പോലീസ് സ്റ്റേഷനില്‍ രാജേഷിനെതിരെ കേസുള്ളതായും പോലീസ് സൂചിപ്പിച്ചു.


 ഒളിവില്‍ കഴിയുകയായിരുന്ന രാജേഷിനെ പട്ടിമറ്റത്ത് നിന്നാണ് പോലീസ് സംഘം പിടികൂടിയത്. രാജേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കൊപ്പം തട്ടിപ്പ് നടത്തിയ കരിങ്കുന്നം സ്വദേശി മനുവിനെ തൊടുപുഴ പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments