മീനച്ചിൽ പഞ്ചായത്ത് അധികൃതർ ഭിന്നശേഷിക്കാരുടെ അവകാശനീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച് അനിശ്ചിതകാല രാപ്പകൽ സമരത്തിനൊരുങ്ങുകയാണെന്ന് ഫെഡറേഷൻ ഓഫ് ഭിന്നശേഷി സംഘടനാ നേതാക്കൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ........ വീഡിയോ ഈ വാർത്തയോടൊപ്പം


മീനച്ചിൽ പഞ്ചായത്ത് അധികൃതർ ഭിന്നശേഷിക്കാരുടെ അവകാശനീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച്  അനിശ്ചിതകാല രാപ്പകൽ സമരത്തിനൊരുങ്ങുകയാണെന്ന് ഫെഡറേഷൻ ഓഫ് ഭിന്നശേഷി സംഘടനാ നേതാക്കൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ........ 


കഴിഞ്ഞ 8  വർഷക്കാലമായി ഫെഡറേഷൻ ഓഫ് ദി ഡിഫറൻഷ്യലി ഏബിൾഡ് മീനച്ചിൽ പഞ്ചായത്ത് യൂണിറ്റും ഭിന്നശേഷിക്കാരുടെ സംഘമായ, ഗ്രാമസഹായി സ്വയം സഹായ സംഘവും കൂടി ഭിന്നശേഷിക്കാരുടെ അടിസ്ഥാന തൊഴിൽ പുരോഗതിക്കും സാമ്പത്തിക പുരോഗതിക്കും ഭിന്നശേഷി അംഗങ്ങൾക്ക് ക്രയാത്മകമായ തൊഴിൽ പരിശീലനം നൽകുന്നതിനും, ഭിന്നശേഷിക്കാരുടെ സമഗ്ര വികസന തൊഴിൽ സംരംഭം, ചെറുകിട ബിസിനസുകൾ തുടങ്ങുന്നതിനും മിനിച്ചിൽ പഞ്ചായത്തിൽ അപേക്ഷ നൽകുകയും, എന്നാൽ കെട്ടിട മുറി തരാമെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതർ കബളിപ്പിക്കുകയും ചെയ്ത‌പ്പോൾ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുകയും ചെയ്തി രുന്നു

വീഡിയോ ഇവിടെ കാണാം 👇👇👇




കഴിഞ്ഞ കുറെ വർഷങ്ങളായി കുടുംബശ്രീ അംഗങ്ങൾക്ക് ജനകീയ ഹോട്ടലും അക്ഷയ എന്നപേരിൽ ഓൺലൈൻ സേവനകേന്ദ്രവും നടത്തുന്ന തൊട്ടടുത്ത മുറിയിൽ ഒരെണ്ണം ഈ സംഘത്തിന് നൽകുവാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണം. ഭിന്നശേഷിക്കാർ അതിജീവനത്തിൻ്റെ പ്രയാസങ്ങളേറിയ അംഗങ്ങളാണ്. ആയതിനാൽ കുടുംബശ്രീ അംഗങ്ങൾക്ക് മുറി കൊടുത്ത അതെ മാനദ ണ്ഡ‌ത്തിൽ ഭിന്നശേഷി അംഗങ്ങൾക്കും മുറി തരണമെന്ന് അപേക്ഷിക്കുന്നു.


കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഈ സംഘടനയുടെ നേതൃത്വത്തിൽ ഈ ആവശ്യത്തിലേയ്ക്ക് അനിശ്ചിതകാല നിരാഹാര രാപ്പകൽ സമരം നടത്തിയതിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനം ഭിന്നശേഷിക്കാരെ കബളിപ്പിയ്ക്കൽ ആയതിനാൽ സെപ്റ്റംബർ മാസം 22-ാം തീയതി (22/9/2025) രാവിലെ 10.30 മുതൽ അനിശ്ചിതകാല നിരാഹാര രാപ്പകൽ സമരം നടത്തുവാൻ വീണ്ടും തീരുമാനിച്ചിരിക്കു കയാണെന്ന് നേതാക്കളാൽ പി സി രാജു, കെ ബി ഭവാനി, ദീപക് മാത്യു, കൃഷ്ണൻകുട്ടി പി.ടി തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പറഞ്ഞു







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments