ആയുഷ്‌ യോഗ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി



ആയുഷ്‌ യോഗ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി

 കാണക്കാരി ഗവണ്‍മെന്റ്‌ ആയുര്‍വ്വേദ ഡിസ്‌പെന്‍സറി ആയുഷ്‌ യോഗ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. കടപ്പൂര്‍ എസ്‌ എന്‍ ഡി പി ഹാളില്‍ നടന്ന ഓണാഘോഷ പരിപാടി കാണാക്കാരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക സുകുമാരന്‍ ഉദ്‌ഘാടനം ചെയ്‌തു.


കാണാക്കാരി ഗവ.ആയുര്‍വ്വേദ ഡിസ്‌പെന്‍സറി ഡോക്ടര്‍ ബിനോജ്‌ അധ്യക്ഷനായിരുന്നു.കാണക്കാരി ഗവ.ആയുര്‍വ്വേദ ഡിസ്‌പെന്‍സറി മുന്‍ ആയുഷ്‌ യോഗ ഇന്‍ട്രക്ടര്‍ ഹരികുമാര്‍ മറ്റക്കര കലാകായിക മത്സരത്തില്‍ വിജയിച്ചവര്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.


 കടപ്പൂര്‍ യോഗ സെന്റര്‍ സ്‌റ്റുഡന്‍സ്‌ കോര്‍ഡിനേറ്റര്‍ അനിയപ്പാസ്‌ നന്ദിയും, ഗോപാലനാചാരി നന്ദിയും പറഞ്ഞു.ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ കടപ്പൂര്‍ ഗവ.ആയുര്‍വ്വേദ ഡിസ്‌പെന്‍സറി ആയുഷ്‌ യോഗ ഇന്‍ട്രക്ടര്‍ ബിന്ദു ജോസഫ്‌,കടപ്പൂര്‍ എന്‍ എന്‍ ഡി പി ശാഖാ പ്രസിഡന്റ്‌ ഷാജി,സിബി എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments