കാണക്കാരി ഗ്രാമ പഞ്ചായത്തിന് ആർദ്രകേരളം പുരസ്കാരം ലഭിച്ചു:



കാണക്കാരി ഗ്രാമ പഞ്ചായത്തിന് ആർദ്രകേരളം പുരസ്കാരം ലഭിച്ചു:

ആരോഗ്യ മേഖലയിലെ 2023- 24 വർഷത്തെ  മികച്ച പ്രവർത്തനത്തിന് കാണക്കാരി ഗ്രാമപഞ്ചായത്തിന് കോട്ടയം ജില്ലാതലത്തിൽ ആർദ്ര കേരളം  അ വാ ർ ഡിൽ രണ്ടാം സ്ഥാനം ലഭിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും (അലോപ്പതി, ആയുർവ്വേദം, ഹോമിയോ)സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് അവാർഡ് ലഭിച്ചത്.ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതു സ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.


കാണക്കാരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ,മാലിന്യ നിർമ്മാർജ്ജന  പ്രവർത്തനങ്ങൾ, പ്രാഥമിക ചികിത്സ സേവനങ്ങൾ, കിടപ്പു രോഗികൾക്കായി വീടുകൾ തോറും  കയറി പാലിയേറ്റീവ് കെയർ പദ്ധതിയിലുടെ നടത്തുന്ന പ്രവർത്തനങ്ങൾ, ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ ഇടപെടലുകളും .  വാർഡ് സാനിറ്റേഷൻ കമ്മറ്റി എല്ലാ മാസവും കൂടുകയും ജനപ്രതിനിധികളും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, ആശ വർക്കർമാരും 15 വാർഡുകളിലും നടത്തിയ രോഗ നിർണ്ണയ ക്യാമ്പുകൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള ബോധവൽക്കരണ ക്ലാസ്സുകൾ, മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി ഫൈൻ ഈടാക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ എന്നീ പ്രവർത്തനങ്ങളിലൂടെ പകർച്ചവ്യാധികൾ തടയുന്നതിന് സാധിച്ചു . 


മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ആവശ്യമുള്ള വീടുകളിൽ റിംഗ് കമ്പോസ്റ്റ് യൂണിറ്റുകൾ നൽകുന്നതിന് സാധിച്ചു.പ്ലാസ്റ്റിക്ക് ശേഖരിക്കാൻ ഹരിത കർമ്മ സേന രൂപീകരിക്കുകയും വീടുകളിൽ നിന്നും പ്ലാസ്റ്റിക്ക് ശേഖരിക്കുകയും ചെയ്തു. .അതോടൊപ്പം തന്നെ ആരോഗ്യ വകുപ്പ്  ഡോക്ടർമാരും  പഞ്ചായത്തും ചേർന്ന് മെഡിക്കൽ ക്യാമ്പുകളും മരുന്ന് വിതരണവും ചെയ്തു, കാണക്കാരി ഗ്രാമ പഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് എൻ എ ബി എച്ച് പുരസ്കാരവും കായകൽപ പുരസ്കാരവും ലഭിച്ചിരുന്നു. ആരോഗ്യ മേഘലയിൽ കാണ ക്കാരി ഗ്രാമ പഞ്ചായത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളുടെയും ജീവനക്കാരും ഡോക്ടർമാരും മികച്ച പിന്തുണയാണ് നൽകുന്നത് ഈ കൂട്ടായ പ്രവർത്തനങ്ങളാണ്   ആരോഗ്യ വകുപ്പ് നൽകുന്ന ആർദ്ര കേരള പുരസ്കാരം കാണക്കാരി ഗ്രാമപഞ്ചായത്തിന് ലഭിക്കുന്നതിന് കാരണമായെന്ന് പ്രസിഡന്റ് അംബിക സുകുമാരൻ, വൈസ് പ്രസിഡൻ്റ് ബിജു പഴയ പുരയ്ക്കൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സോണി സി ഹരിബാൽ, മെഡിക്കൽ ഓഫീസർമാരായ  , ഡോ നിമ്മി ആൻഡ്രൂസ് , ഡോ അഭിരാജ് എസ്, ഡോ. ബിനോയി  കെ ജോസ്, എന്നിവർ അറിയിച്ചു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments