മുൻ മന്ത്രിയും ജനതാദൾ (എസ്) മുൻ സംസ്ഥന പ്രസിഡന്റും ആയിരുന്ന പ്രഫ.എൻ.എം. ജോസഫിന്റെ മൂന്നാം ചരമവാർഷിക ദിനമായ നാളെ പാലാ ടോംസ് ചേംബേഴ്സ് ഹാളിൽ അനുസ്മരണ സമ്മേളനം നടക്കും.
ജനതാദൾ(എസ്) നിയോജക മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനം നഗരസഭ അധ്യക്ഷൻ തോമസ് പീറ്റർ രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും.നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു മാത്യു അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് എം.ടി.കുര്യൻ, സിബി തോട്ടു പുറം, കെ.എസ്.രമേഷ് ബാബു, ഡോ.തോമസ് കാപ്പൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. എൻ.എം. ജോസഫിനെ അടക്കം ചെയ്തിരിക്കുന്ന അരുണാപുരം സെന്റ് തോമസ് പള്ളിയിലെ കബറിടത്തിൽ രാവിലെ 9.30 ന് പാർട്ടി പ്രവർത്തകർ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തും.
0 Comments