കൊടൂർക്കുന്ന് എസ്.സി റോഡ് ഉദ്ഘാടനം നാളെ (ശനി)
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ കരൂർ വാർഡിൽ കൊടൂർക്കുന്ന് ഭാഗത്ത് ക്രാഷ് ബാരിയർ നിർമ്മിച്ച് നവീകരിച്ച റോഡിൻറെ ഉദ്ഘാടനം ഇന്ന് (ശനി) നടത്തപ്പെടും.
ക്രാഷ് ബാരിയർ നിർമ്മിച്ചതോടുകൂടി റോഡിൻറെ വീതി കുറവ് മൂലം അപകടങ്ങൾ ഉണ്ടാകുന്നതിന് പരിഹാരം കാണാൻ സാധിക്കും. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻറെ അധ്യക്ഷതയിൽ ചേരുന്നയോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ റോഡിൻ്റെ ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർ അഖില അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
0 Comments