എലിക്കുളം സ്വയം പര്യാപ്തമായി കാർഷിക രംഗത്ത് ശ്രദ്ധേയമാവുന്നു.... ഓണത്തിന്റെ പച്ചക്കറികളിൽ കൂടുതലും നാടൻ വിഭവങ്ങൾ



എലിക്കുളം സ്വയം പര്യാപ്തമായി കാർഷിക രംഗത്ത് ശ്രദ്ധേയമാവുന്നു....  ഓണത്തിന്റെ പച്ചക്കറികളിൽ കൂടുതലും നാടൻ വിഭവങ്ങൾ

കൂരാലി: രണ്ട് ഓണച്ചന്തകൾ വരുന്ന തോടെ ശ്രദ്ധേയമാവുകയാണ് എലിക്കുളം . കൂടുതൽ വിഭവങ്ങളും നാട്ടിലെ കർഷകരിൽ നിന്നും സമാഹരിച്ച വയാണ്.


സംസ്ഥാന സർക്കാരിന്റെ ഓണചന്ത കൃഷി വകുപ്പും, ഫെയ്സ് കർ ഷക കൂട്ടായ്മയും ആയി ചേർന്നു പുതുപ്പിള്ളാട്ട് ബിൽഡിംഗ് സിലും,കുടുംബശ്രീയുടെ പച്ചക്കറി ചന്ത പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തും പ്രവർത്തിക്കുന്നു.കുടുംബശ്രീ പച്ചക്കറി ചന്തയുടെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് നിർവ്വഹിച്ചു. 


ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രൊഫ: എം.കെ രാധാകൃഷ്ണൻ ആദ്യ വില്പന  പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജിന് നല്കി നിർവ്വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൾ , സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഷാജി, ഷേർളി അന്ത്യാ ങ്കുളം,അഖിൽ അപ്പുക്കുട്ടൻ,പഞ്ചായത്തംഗങ്ങളായ സിനി ജോയ് , മാത്യൂസ് പെരുമനങ്ങാട്, ആശ റോയ്, സെൽവി വിൽസൺ, രാഷ്ടീയ കക്ഷി പ്രതിനിധികളായ ടോമി കപ്പിലുമാക്കൽ, രാജൻ ആരംപുളിക്കൽ .കുടുംബശ്രീ ചെയർ പേഴ്സൺ പി എസ് ഷെഹ്ന, സി.ഡി.എസ്. മെമ്പറുമാരായ അംബിക ദേവി, രജനി ഗോപാലൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി പ്രിൻസി പി.പി.അക്കൗണ്ടന്റ് ശ്രീ കാന്ത് വി.ജി.,സന്ധ്യാ രാധാകൃഷ്ണൻ , ജിഷ ചന്ദ്രൻ , സുനിജ, ഭാവന കെ.,മഞ്ജു പ്രസാദ്, ലിജി മോൾ ദിവ്യ എന്നിവർ സംസാരിച്ചു.


സംസ്ഥാന സർക്കാരിന്റെ പച്ചക്കറിചന്ത കൃഷി വകുപ്പ് ഫെയ്സ് കൂരാ ലിയുടെസഹകരണ ത്തോടെ കൂരാലി പുതുപ്പിള്ളാട്ട് ബിൽഡിംഗ്സിലാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്ര സിഡന്റ് പ്രൊഫ: എം.കെ.രാധാകൃഷ്ണൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാ മോൾ , സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഷാജി,അഖിൽ അപ്പുക്കുട്ടൻ,പഞ്ചായത്തംഗം സിനി ജോയ് ,കൃഷി ഓഫീസർ കെ.പ്രവീൺ, ഫെയ്സ് സെക്രട്ടറി കെ.ആർ .മന്മഥൻ, വി.പി.ശശി, രാജൻ ആരംപുളിക്കൽ എന്നിവർ സംസാരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments