സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് സോഷ്യല്‍ പോലീസിംഗ് ഡയറക്ടറേറ്റിന്റെ കീഴിലെ വനിതാ സ്വയം പ്രതിരോധ പരിശീലനത്തിലൂടെയാണ് മുന്നേറ്റം. 2015ലാണ് കേരള പോലീസ് ഇത്തരമൊരു പരിശീലനത്തിന് തുടക്കമിടുന്നത്. 10 വര്‍ഷത്തിനിടെ ജില്ലയില്‍ 91,000 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. വീട്ടകങ്ങളിലും തൊഴിലിടങ്ങളിലും യാത്രകളിലും തുടങ്ങി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ അപ്രതീക്ഷിതമായുണ്ടാകുന്ന അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സജ്ജരാക്കുകയാണ് ലക്ഷ്യമെന്ന് അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ സജി ജോണ്‍ പറഞ്ഞു. അപരിചിതരുടെ നീക്കങ്ങള്‍ തിരിച്ചറിയല്‍, മോഷണ ശ്രമങ്ങള്‍, ആസിഡ്, പെട്രോള്‍ ആക്രമണം തുടങ്ങിയവ നേരിട്ടാല്‍ എതിരാളിയെ കീഴ്‌പ്പെടുത്തുന്നതിലുപരി പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും അതിലൂടെ രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടാനുമുള്ള അവസരം ഒരുക്കുകയാണ്. ആദ്യമുണ്ടാകുന്ന പേടിയും ആശങ്കയും ഇല്ലാതാക്കാന്‍ മാനസിക, കായിക കരുത്ത് പകരുകയാണ് കേരള പോലീസ്.
പഠിക്കാം മുറകള്‍ എന്തൊക്കെ ആക്രമണങ്ങളുണ്ടാകാം, അവയെ എങ്ങനെയെല്ലാം പ്രതിരോധിക്കാമെന്ന് ക്ലാസിലൂടെ വിശദീകരിക്കും. ശേഷം പ്രായോഗിക പരിശീലനവും നല്‍കും. ഇതിന് കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ആയോധന കലകളിലെ മുറകളാണ് സ്വീകരിക്കുന്നത്. ‘ഗുഡ് ടച്ച്-ബാഡ് ടച്ച്’, പോക്‌സോ നിയമം എന്നിവയില്‍ ബോധവല്‍ക്കരണവുമുണ്ട്. പ്രായഭേദമന്യേ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പദ്ധതിയുടെ ഭാഗമാകാം.
കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, റസിഡന്റ്സ് അസോസിയേഷനുകള്‍, ലോട്ടറി, ലയണ്‍സ് ക്ലബ്ബുകള്‍, ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴിലുള്ള സ്‌കൂളുകള്‍ തുടങ്ങിയവയുമായി ചേര്‍ന്നാണ് ക്ലാസ്. ജില്ലയില്‍ ടി.ജി ബിന്ദു, കെ.എസ് സോഫിയ, അഞ്ജു ഷാജി, ടി.ജി ബിന്ദുമോള്‍ എന്നിവരാണ് പരിശീലനം നല്‍കുന്നത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം സംസ്ഥാന നോഡല്‍ ഓഫീസറും അഡീഷ്ണല്‍ എസ്.പി ഇമ്മാനുവല്‍ പോള്‍ ജില്ലാ നോഡല്‍ ഓഫീസറുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497912649.
0 Comments