ഹൃദയത്തെകുറിച്ച് ചോദിക്കാം പ്രോ​ഗാം മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു.



ഹൃദയത്തെകുറിച്ച് ചോദിക്കാം പ്രോ​ഗാം മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു. 

  ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പരിപാടികളുടെ ഭാ​ഗമായി പൊതുജനങ്ങൾക്കു വേണ്ടി ഹൃദയത്തെകുറിച്ച് ചോദിക്കാം - എന്ന വിഷയത്തിൽ ചർച്ചയും ലൈവ് ഫോൺ ഇൻ പ്രോ​ഗ്രാമും നടത്തി. ഹൃദയസംബന്ധമായ രോ​ഗങ്ങളെക്കുറിച്ചും ആധുനിക ഹൃദയചികിത്സകളെ കുറിച്ചും വി​ദ​ഗ്ധ ഡോക്ടർമാർ മറുപടി നൽകി.


കാർഡിയാക് സയൻസസ് വിഭാ​ഗം മേധാവി ഡോ.രാംദാസ് നായിക് .എച്ച്, സീനിയർ കൺസൾട്ടന്റുമാരായ പ്രഫ.ഡോ.രാജു ജോർജ്, ഡോ.ജെയിംസ് തോമസ്, ഡ‍ോ.ബിബി ചാക്കോ ഒളരി, ഡോ.രാജീവ് എബ്രഹാം, കാർഡിയാക് തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാ​ഗം മേധാവി ഡോ.കൃഷ്ണൻ.സി എന്നിവർ ചർച്ചയ്ക്കും പൊതുജനങ്ങളുടെ സംശയങ്ങൾക്കും മറുപടി നൽകി. കാർ‌ഡിയാക് അനസ്ത്യേഷ്യ വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.നിതീഷ് പി.എൻ. ചർച്ചയ്ക്കും മോഡറേറ്ററായി. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments