എലിവാലി - കാവുംകണ്ടം റോഡ്..... കുഴിയടക്കുന്നതിൻ്റെ പേരിൽ തട്ടിക്കൂട്ട് നന്നാക്കൽ.



എലിവാലി - കാവുംകണ്ടം റോഡ്..... കുഴിയടക്കുന്നതിൻ്റെ പേരിൽ തട്ടിക്കൂട്ട് നന്നാക്കൽ.

  കുരിശു പള്ളി ജംഗ്ഷൻ - കാവുംകണ്ടം പി.ഡബ്ള്യു.ഡി. റോഡിൽ പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഭാഗത്ത് "പൊടിയിടീൽ " എന്ന് ആക്ഷേപം. മണ്ണ് ഇടിഞ്ഞും ഒഴുകിയും എത്തിയ കുഴികളിൽ മെറ്റലും പാറപ്പൊടിയും ചേർത്ത മിശ്രിതം ഇട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റി ആരോപിച്ചു. ഇതിനു മുകളിൽ ടാർ ചെയ്യാത്തതിനാൽ മഴയിൽ മെറ്റൽ ഒഴുകി മാറിയ നിലയിലാണ്. 


ഇത് മൂലം യാത്രാ ദുരിതം ഏറിയിരിക്കുകയാണ്. മലങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡിൻ്റെ ഒരു വശം കുഴിച്ച നിലയിലുമാണ്. വർക്ക് പ്രോഗ്രസ് ബോർഡ് വച്ച് ജനങ്ങളുടെ ചെലവിൽ നടത്തുന്ന ഈ പൊടിയിടീലിനെതിരേ കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് സുനുമോൻ ജേക്കബിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിക്കുകയും പൊതുമരാമത്ത് അധികൃതർ ബന്ധപ്പെട്ട ജനപ്രതിനിധികൾ എന്നിവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.


 കോൺട്രക്ടർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നടപടിയില്ലെങ്കിൽ നാട്ടുകാരുടെ സഹകരണത്തോടെ സമരപരിപാടികൾ നടത്തുവാനാണ് കോൺഗ്രസ് വാർഡു കമ്മിറ്റി തീരുമാനം.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments