'പ്രത്യാശ’ : ആത്മഹത്യാ പ്രതിരോധ ദിനാചരണം പാലാ സെന്റ് തോമസ് കോളേജിൽ



പ്രത്യാശ’ – ആത്മഹത്യാ പ്രതിരോധ ദിനാചരണം പാലാ സെന്റ് തോമസ് കോളേജിൽ

ലോക ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബർ പത്തിന്  സെന്റ് തോമസ് കോളേജിലെ സൈക്കോളജി വിഭാഗം ‘പ്രത്യാശ’ എന്ന പേരിൽ പ്രത്യേക പരിപാടി കോട്ടാരമറ്റം ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു.


പരിപാടിയുടെ ഉദ്ഘാടനകർമ്മം പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ  . തോമസ് പീറ്റർ നിർവ്വഹിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ. സിബി ജെയിംസ്, വൈസ് പ്രിൻസിപ്പാൾ റവ. ഡോ. സാൽവിൻ കെ. തോമസ്, സെൽഫ് ഫിനാൻസിംഗ് ഡിപ്പാർട്ട്മെൻ്റ്സ് കോർഡിനേറ്റർ റവ.ഫാ. റോഷൻ എണ്ണയ്ക്കാപ്പള്ളിൽ, സൈക്കോളജി വിഭാഗം മേധാവി മെറിൻ ലിറ്റി ജോൺ, അദ്ധ്യാപിക പ്രിൻഷ രാജൻ എന്നിവരും സംസാരിച്ചു.


വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘പ്രത്യാശ’ എന്ന സംഗീത നാടകാവിഷ്കാരമാണ് ദിനാചരണത്തിന്റെ പ്രധാന ആകർഷണം. ജീവിതത്തിലെ വെല്ലുവിളികളും ഇരുട്ടുകളും അതിജീവിക്കാൻ സ്‌നേഹവും കരുതലും പ്രത്യാശയും എങ്ങനെ വഴികാട്ടിയാകുന്നു എന്ന സന്ദേശം അവതരണം പ്രേക്ഷകരിലേക്ക് ശക്തമായി എത്തിച്ചു.

അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങ്, ജീവിതത്തിന്റെ മഹത്ത്വവും കരുതലിന്റെയും പ്രത്യാശയുടെയും പ്രാധാന്യവും സമൂഹത്തിൽ ഉണർത്തി





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments