വൈദ്യുതി ഉപയോഗിച്ച് തോട്ടില്‍ നിന്നും മീന്‍ പിടിക്കുന്നതിനിടെ ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഷോക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലാ പയപ്പാര്‍ വൈദ്യശാലപ്പടി പുതുപ്പള്ളില്‍ പി.ജി. സുരേഷ് (54, സുര) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30-ടെ ളാലം തോട്ടില്‍ വൈദ്യശാല പയപ്പാര്‍ ഭാഗത്താണ് അപകടം സംഭവിച്ചത്. തോടിന് സമീപത്തുള്ള വൈദ്യുതി ലൈനില്‍ നിന്നു കണക്ഷനെടുത്ത് മീന്‍ പിടിക്കുന്നതിനിടെ ഇരുവര്‍ക്കും വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് പറഞ്ഞു.
പരിസരവാസികള്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുരേഷ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. സുഹൃത്ത് നെച്ചിപ്പൂഴൂര്‍ കുന്നേല്‍ ജായിസിനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
സുരേഷിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ഉച്ചകഴിഞ്ഞ് ഭവനത്തിലെത്തിക്കുകയും തുടര്‍ന്ന് പാലായിലെ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കുകയും ചെയ്തു. സുരേഷ് മരംവെട്ട് തൊഴിലാളിയും ജായിസ് പൊതുപ്രവര്‍ത്തകനുമാണ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments