സാംസ്കാരിക സമ്മേളനവും ലൈബ്രറി പ്രവർത്തക സംഗമവും.
എഴുപത്തിയഞ്ചാം വയസ്സിലേക്ക് പ്രവേശിക്കുന്ന വെളിയന്നൂർ ദേശാഭിമാനി വായനശാലയുടെ ആഭിമുഖ്യത്തിൽ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും, ലൈബ്രറി പ്രവർത്തക സമ്മേളനവും നടന്നു.
സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ മുഖ്യ പ്രഭാഷണം നടത്തി.
താലൂക്ക്ലൈ ബ്രറി കൗൺസിൽ പ്രസിഡന്റ് ബാബുലാൽ , ജോയിന്റ് സെക്രട്ടറി കെ.ആർ.മന്മഥൻ, പൊൻകുന്നം സെയ്ദ് , ടി.പി. രാധാകൃഷ്ണൻ ,കെ .ജി . ഗോപിനാഥൻ, ഷിബു കെ.,എസ്.ജയകൃഷ്ണൻ , പി.എസ്.രാജീവ്, റ്റി.എൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
0 Comments