മീനച്ചില്‍ താലൂക്ക് എന്‍.എസ്. എസ്. യൂണിയന്റെ ആഭിമുഖ്യത്തില്‍ ചട്ടമ്പി സ്വാമിയുടെ 172-ാമത് ജയന്തി ദിനാചരണം നടത്തി.



 മീനച്ചില്‍ താലൂക്ക് എന്‍.എസ്. എസ്. യൂണിയന്റെ ആഭിമുഖ്യത്തില്‍ ചട്ടമ്പി സ്വാമിയുടെ 172-ാമത്  ജയന്തി ദിനാചരണം നടത്തി. 

താലൂക്ക് യുണിയന്‍  ഓഡിറ്റോറിയത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ നിലവിളക്ക് കൊളുത്തി പുഷ്പ്പാര്‍ച്ചന നടത്തി. ചട്ടമ്പി സ്വാമിയെ അനുസ്മരിച്ചുകൊണ്ട് യുണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍,  കമ്മിറ്റി അംഗങ്ങളായ പി.വിശ്വനാഥന്‍ നായര്‍. കെ.ഒ. വിജയകുമാര്‍. ജി.ജയകുമാര്‍, വനിതാ യുണിയന്‍ പ്രസിഡന്റ് സിന്ധു ബി. നായര്‍ എന്നിവര്‍ സംസാരിച്ചു. യുണിയന്‍ കമ്മിറ്റി അംഗങ്ങളും വനിതാ യൂണിയന്‍ കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.  കരയോഗാംഗങ്ങളുടെ നാമജപം സമ്മേളനം ഭക്തി സാന്ദ്രമാക്കി. താലൂക്ക് യുണിയന്‍ സെക്രട്ടറി രതീഷ് കുമാര്‍ എം.എസ്. സ്വാഗതം പറഞ്ഞു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments