കടനാട് ബാങ്ക്: നിക്ഷേപകർ പട്ടിണിസമരം നടത്തി


 കടനാട് സർവീസ് സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവോണ തലേന്ന് ബാങ്ക് കൊല്ലപ്പള്ളി  ഹെഡ് ഓഫീസിനു മുമ്പിൽ പട്ടിണിസമരം നടത്തി. 
കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി
മാർട്ടിൻ കോലടി സമരം ഉദ്ഘാടനം ചെയ്തു. ബാങ്കിൽ നടന്ന ക്രമക്കേട് ഇ.ഡി. അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


നിക്ഷേപ കൂട്ടായ്മ പ്രസിഡൻ്റ് എൻ. എം. ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിസ് പുതിയാമഠം, മനോജ് കല്ലാനിക്കവയലിൽ, ജോൺ പുതിയാമഠം, തോമസ് കച്ചിറയിൽ, കുര്യാക്കോസ് ഏരിമംഗലം, മുരളി നീലൂർ, റോജൻ നെല്ലിത്താനം, മാത്യു കണ്ണോളിൽ, മാത്യു ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments