അയ്യപ്പ സംഗമം വിവാദത്തിനിടെ ന്യൂനപക്ഷ സംഗമവുമായി സർക്കാർ.


അയ്യപ്പ സംഗമം വിവാദത്തിനിടെ ന്യൂനപക്ഷ സംഗമവുമായി സർക്കാർ. 

കൊച്ചിയാണ് സംഗമ വേദി. പ്രധാന ലക്ഷ്യം ക്രിസ്ത്യൻ സംഘടനകളെന്നാണ് സൂചന. ക്രിസ്ത്യൻ – മുസ്‌ലിം മത വിഭാഗങ്ങളിൽനിന്നായി ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിക്കും. ഒക്ടോബർ മാസത്തില്‍ സംഗമം നടത്താനാണ് തീരുമാനം. 


കെ.ജെ മാക്സി എംഎല്‍എയ്ക്കാണ് ക്രിസ്ത്യൻ സംഘടനകളെ ഈ സംഗമത്തില്‍ പങ്കെടുപ്പിക്കാനുള്ള ചുമതല. ‘വിഷന്‍ 2031’ എന്നാണ് സംഗമത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. 2031ല്‍ കേരളത്തിലെ ന്യൂനപക്ഷ സംഘടനകള്‍ ഏത് രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത് തുടങ്ങിയ പ്രബന്ധാവതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഗമത്തിലുണ്ടാവും. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments