ദളിത് വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടു വരും: മന്ത്രി റോഷി അഗസ്റ്റിന്‍



ദളിത്  വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. 

ദളിത് ഫ്രണ്ട് (എം ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മഹാത്മാ അയ്യങ്കാളിയുടെ 162-ാമത് ജയന്തി ആഘോഷം പാലായില്‍ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.

എസ്.സി എസ്.ടി വിഭാഗങ്ങളുടെ മുടങ്ങി കിടക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളും ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അംഗങ്ങള്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

 

 
  
ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍ അള്ളുംപുറം അധ്യക്ഷത വഹിച്ചു. മംഗളം ന്യൂസ് എഡിറ്റര്‍ രാജേഷ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോസ് ടോം, ജോസഫ് ചാമക്കാലാ, ഷാജി പാമ്പൂരി, രാജു കുഴിവേലി, ടോബിന്‍ കെ. അലക്സ്, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, സിബി അഗസ്റ്റിന്‍ കട്ടകത്ത്, പി.എം മാത്യു, കെ.പി. പീറ്റര്‍, മഞ്ജു ബിജു, സനില്‍ ചോക്കാട്ടുപറമ്പില്‍, മധു വാകത്താനം,കെ.കെ ബാബു, വി.വി സോമന്‍,  സണ്ണി കുറ്റിവേലി, ശ്രീകുമാര്‍ പറത്താനം, ലാലു മലയില്‍, ഏലമ്മ വര്‍ക്കി എന്നിവര്‍പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments