അല്ലാപ്പാറ- പയപ്പാർ റോഡ് നിർമ്മാണത്തിന് തുടക്കം കുറിച്ചു.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ അല്ലാപ്പാറ- പയപ്പാർ റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഭരണങ്ങാനം, കരൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണ് അല്ലാപ്പാറ- പയപ്പാർ റോഡ്. സൈഡ് കോൺക്രീറ്റിങ്ങും റീടാറിംങ്ങും ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പഞ്ചായത്ത് മെമ്പർ ലിന്റൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ റോഡിൻറെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, ബാബു കാവുകാട്ട്,
ഷാജി വട്ടക്കുന്നേൽ, സിബി പ്ലാത്തോട്ടം, ജോഷി കുടിലു മറ്റം,ജോസ് മഞ്ഞ കുന്നേൽ, അപ്പു അയിത്തമറ്റം, സജി പുത്തൻവീട്ടിൽ, തോമസുകുട്ടി പീടിയേക്കൽ, മാത്തുക്കുട്ടി കവിയിൽ പുത്തൻപുര , നൈസൺ മൈലാടൂർ, ജോൺസൺ കള്ളിക്കൽ, ഷിബു അറക്കൽ, ജോയ് ഓടയ്ക്കൽ, ബേബി ഓടയ്ക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments