സ്ക്കൂൾ വളപ്പിൽ കൃഷിചെയ്ത പൂക്കളുമായി സെന്റ്. അഗസ്റ്റിൻസിലെ കുട്ടികൾ കുഞ്ഞച്ചന്റെ കബറിടത്തിങ്കലേയ്ക്ക്


സ്ക്കൂൾ വളപ്പിൽ കൃഷിചെയ്ത പൂക്കളുമായി സെന്റ്. അഗസ്റ്റിൻസിലെ കുട്ടികൾ കുഞ്ഞച്ചന്റെ കബറിടത്തിങ്കലേയ്ക്ക് 

അനുഗ്രഹ കടാക്ഷത്തിനായി സ്ക്കൂൾ വളപ്പിൽ ഹെഡ് മാസ്റ്ററുടെയും, അദ്ധ്യാപകരുടെയും, കുട്ടികളുടെയും നേതൃത്വത്തിൽ നട്ടുവളർത്തിയ  ചെണ്ടുമല്ലിയിൽ വിരിഞ്ഞ ആദ്യത്തെ പൂക്കൾ 10-ാം ക്ലാസിലെ കുട്ടികൾ രാമപുരം കുഞ്ഞച്ചന്റെ കബറിടത്തിക്കൽ സ്നേഹോപഹാരമായി  സമർപ്പിച്ച് പ്രാർത്ഥിച്ചു. ഈ അധ്യയന വർഷാ രംഭത്തിൽ ചെണ്ടുമല്ലി കൃഷിക്കു വേണ്ട ക്രമീകരണങ്ങൾ നടത്തിയിരുന്നു. 


പൂർണ്ണമായും ജൈവ കൃഷി രീതിയാണ് സ്വീകരിച്ചത്. ഓണക്കാലത്തോടെ പൂക്കൾ വിരിയുകയും നയന മനോഹരമായ കാഴ്ചകൾ നാട്ടുകാർക്കും, കുട്ടികൾക്കും സമ്മാനിക്കുകയും ചെയ്തു. കാർഷിക പ്രവർത്തനങ്ങൾക്ക് സ്ക്കൂൾ മാനേജർ റവ.ഫാ. ബെർക്കു മാൻസ് കുന്നുംപുറം . സർവ്വ പിന്തുണയും നൽകി. ഹെഡ് മാസ്റ്റർ സാബു തോമസ്, അധ്യാപകരായ മെല്ലജോസഫ്,  ബോബി വർഗ്ഗീസ്, പ്രവീൺ തോമസ് നിജോമി പി.ജോസ്, വിഷ്ണു പ്രിയ വിജയൻ എന്നിവർ നേതൃത്വം നൽകി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments