വർഷങ്ങളായുള്ള ഒരു നാടിന്റെ സ്വപ്നം സഫലമാവുകയാണ്.
എലിക്കുളം പഞ്ചായത്തിപ്പെടുന്നപൈക തീയേറ്റർപ്പടി - ഉരുളികുന്നം ഭജനമന്ദിരം റോഡ് കയറ്റം കുറച്ച് വീതി കൂട്ടി നാട്ടുകാരുടെ സഹകരണത്തോടെ പൂർത്തിയാവുകയാണ്.
എലിക്കുളം പഞ്ചായത്ത് ഒന്നാം വാർഡംഗം സിനി ജോയ് മുൻകൈയെടുത്താണ് നാട്ടുകാരുടെ സഹകരണത്തോടെ റോഡ് പണി പൂർത്തിയാക്കുന്നത്. ജോസ് .കെ. മാണി എം പി .യുടെ 5 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടായി 9.50 ലക്ഷം റോഡ് നിർമ്മാണത്തിനായി ചില വഴിക്കുന്നുണ്ട്. തീയേറ്റർ പടി - ഭജനമന്ദിരം റോഡ് 1.5 കി.മീ. ഭാഗമാണ് ഭംഗിയായി വീതി കൂട്ടി കോൺക്രീറ്റ് ചെയ്യുന്നത്
0 Comments