സൈക്കോളജി വിദ്യാർത്ഥികളുടെ പ്രായോഗിക പരിശീലനത്തിന്റെ ഉദ്ഘാടനവും ശിൽപ്പശാലയും മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തി.
മാർ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് കോളജിലെ സൈക്കോളജി വിഭാഗവുമായി സഹകരിച്ച് വിദ്യാർത്ഥികളുടെ പ്രായോഗിക പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനവും ശിൽപ്പശാലയും നടത്തി.ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ കൗൺസലിംഗുകൾ ആവശ്യമായ ഇന്നത്തെ കാലഘട്ടത്തിൽ സൈക്കോളജി പഠനത്തിനായി കൂടുതൽ വിദ്യാർത്ഥികൾ രംഗത്ത് വരുന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും മാതൃകാപരമായ നിലയിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി സൈക്കോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സെൻ്റ് തോമസ് കോളജുമായി സഹകരിച്ച് സൈക്കോളജി പരിശീലനത്തിനു കൂടുതൽ അവസരം ഒരുക്കുമെന്നും മാനേജിംഗ് ഡയറക്ടർ പറഞ്ഞു. ആയുഷ് വിഭാഗം ഡയറക്ടറും ക്ലിനിക്കൽ സൈക്കോളജി വിഭാഗം കോഓർഡിനേറ്ററുമായ റവ.ഫാ.മാത്യു ചേന്നാട്ട്, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, സെന്റ് തോമസ് കോളജ് സെൽഫ് ഫിനാൻസിംഗ് വിഭാഗം കോ ഓർഡിനേറ്റർ റവ.ഫാ.റോഷൻ
എണ്ണയ്ക്കാപ്പള്ളിൽ, സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ഏയ്ഞ്ചൽ തോമസ് എന്നിവർ പ്രസംഗിച്ചു.
ആയുഷ് ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട്, ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ.ഗോപിനാഥ് .എം , സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ഏയ്ഞ്ചൽ തോമസ് , ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സിസ്റ്റർ ജൂലി എലിസബത്ത്, സൈക്യാട്രി വിഭാഗം കൺസൾട്ടന്റ് ഡോ.ടിജോ ഐവാൻ ജോൺ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
0 Comments