പാവപ്പെട്ടവർക്കായി പണികഴിപ്പിച്ച അഞ്ചു വീടുകൾ വെള്ളിയാഴ്ച നാടിന് സമർപ്പിക്കും
പീപ്പിൾസ് ഫൗണ്ടേഷനും ബൈത്തുസ്സക്കാത്ത്
കേരളയും സംയുക്തമായി പാവപ്പെട്ടവർക്ക് ഏറ്റുമാനൂരിൽ പണികഴിപ്പിച്ച അഞ്ചു വീടുകൾ അടങ്ങുന്ന പീപ്പിൾസ് വില്ലേജ് വെള്ളിയാഴ്ച മൂന്നിന് നാടിന് സമർപ്പിക്കുമെന്ന്
ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഏറ്റുമാനൂർ മഹാത്മാഗാന്ധി കോളനി റോഡിലെ മംഗളം എൻജിനീയറിങ് കോളേജിന് സമീപം നടക്കുന്ന ചടങ്ങ് കെ. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും .ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ അഞ്ചു വീടുകളുടെ താക്കോൽദാനം നിർവഹിക്കും.
ബൈത്തുസ്സക്കാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യപ്രഭാഷണം നിർവഹിക്കും. പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിക്കും.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് പി. എ. മുഹമ്മദ് ഇബ്രാഹിം,ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡൻറ് അബ്ദുൾ നാസർ മൗലവി,ഏറ്റുമാനൂർ സിഎസ്ഐ പള്ളി വികാരി ഫാദർ ജേക്കബ് ജോൺസൺ,നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്,ജയസൂര്യൻ ഭട്ടതിരിപ്പാട്,തങ്കച്ചൻ കോണിക്കൽ,സിസ്റ്റർ ജെനി , സുമീന മോൾ തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി. കെ. മുഹമ്മദ്,
പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോർഡിനേറ്റർ എ പി മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.
0 Comments