ഡൽഹി റിട്ടേണീസ് ഫോറം വാർഷിക സമ്മേളനം 11 - ന് കൊല്ലത്ത്


ഡൽഹി റിട്ടേണീസ് ഫോറം വാർഷിക സമ്മേളനം 11 - ന് കൊല്ലത്ത്

ഡൽഹിയിൽ ദീർഘാകാലം സേവനം, വ്യവസായം, കച്ചവടം എന്നീ മേഖലകളിൽ പ്രവർത്തിച്ചു പരിചയവും പാണ്ഡി ത്യവും  നേടി, സ്വന്തം നാടിനോടുള്ള സ്നേഹം കൊണ്ട് കേരളത്തിലെത്തി സ്ഥിര താമസമാക്കിയവരുടെ സൗഹൃദ കൂട്ടായ്മയാണ് 2014 ൽ രൂപം കൊണ്ട ഡൽഹി റിട്ടേണീസ് ഫോറം എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്നു.

കേരളത്തിലുടനീളം അംഗങ്ങളുള്ളതിനാൽ കുടുംബസംഗമങ്ങൾ വിവിധയിടങ്ങളിലാണ്

2014 ൽ സമാനമനസ്‌കരായ 12 പേർ ചേർന്നു രൂപം കൊടുത്ത ഈ സുഹൃദ് വലയത്തിൽ  ഇപ്പോൾ 400 ൽ പരം കുടുംബങ്ങൾ അംഗങ്ങളാണ്.

ജാതി- മത - രാഷ്ട്രീയ - സാമ്പത്തിക ഉച്ചനീച ത്തങ്ങൾക്കതീതമായി സൗഹൃദം മാത്രമാണ് ഈ കൂട്ടായ്മയുടെ ജീവനാഡി. 'DRF'  എന്ന ചുരുക്കപ്പേരുള്ള ഡൽഹി റിട്ടേണീസ് ഫോറത്തിന്റെ 11- മത്  വാർഷിക സമ്മേളനം  11/10/25 ശനിയാഴ്ച കൊല്ലത്ത്, നാനി ഹോട്ടലിൽ ചേരുന്നു.

സമയം: രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെ. 

കൂടുതൽ വിവരങ്ങൾക്ക് 

ഫോൺ :9744202060.  കൺവീനർ (എം പി ജി നായർ)











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments