14 കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്‍....... സംതൃപ്തിയോടെ പടിയിറങ്ങുകയാണെന്ന് ജില്ലാ പഞ്ചായത്തു മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു...... വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ ..... വീഡിയോ ഈ വാർത്തയോടൊപ്പം



14 കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ച് 
ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്‍....... സംതൃപ്തിയോടെ പടിയിറങ്ങുകയാണെന്ന് ജില്ലാ പഞ്ചായത്തു മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു...... വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ ..... വീഡിയോ ഈ വാർത്തയോടൊപ്പം

സ്വന്തം ലേഖകൻ
 
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിടങ്ങൂര്‍, കൊഴുവനാല്‍, മുത്തോലി, എലിക്കുളം, അകലകുന്നം, മീനച്ചില്‍ പഞ്ചായത്തുകളിലെ 55 പഞ്ചായത്ത് വാര്‍ഡുകളിലായി 14 കോടിയുടെ വികസനപദ്ധതികള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പറഞ്ഞു. 55 പഞ്ചായത്ത് വാര്‍ഡുകളിലും ജില്ലാ പഞ്ചായത്തിന്റെ മിനിമം ഒരു പദ്ധതിയെങ്കിലും നടപ്പിലാക്കിയിട്ടുണ്ട്. ഇതിനോടകം പൂര്‍ത്തീകരിച്ച് നടപ്പിലാക്കിയ 12 കോടിയുടെ വികസനക്ഷേമപദ്ധതികള്‍ക്ക് പുറമേ 2025 ഫെബ്രുവരി മാസം മുതല്‍ ആരംഭിച്ച് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്ന വിവിധ പഞ്ചായത്തുകളിലെ  32 പ്രോജക്ടുകളുടെ ഉദ്ഘാടനം നാളെ (01.11.2025) മുതല്‍ നവംബര്‍ അഞ്ചാം തീയതി ബുധനാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ വച്ച് നടത്തപ്പെടുന്നതാണ്.
 കിടങ്ങൂര്‍, മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളിലായി പുതുതായി സ്ഥാപിച്ചിരിക്കുന്ന 70 മിനിമാസ്റ്റ് ലൈറ്റുകള്‍ കിടങ്ങൂര്‍ പഞ്ചായത്തിലെ 11 സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകളില്‍ നിരീക്ഷണ ക്യാമറ (5 ലക്ഷം), 5 കുഴല്‍ കിണര്‍ കുടിവെള്ള പദ്ധതികള്‍ (20 ലക്ഷം), കൂടല്ലൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ പുതിയ ജലവിതരണ പദ്ധതി (10 ലക്ഷം), എലിക്കുളം പഞ്ചായത്തിലെ താഷ്‌കന്റ് കുടിവെള്ള പദ്ധതി (15 ലക്ഷം), കെഴുവംകുളം പബ്ലിക് ലൈബ്രറിയില്‍ വയോജനഹാളും ഫിറ്റ്‌നസ്സ് സെന്ററും (10 ലക്ഷം), മേവട-പാലപ്പുഴക്കുന്ന്-അമ്പഴത്തിനാല്‍ റോഡ് (10 ലക്ഷം), അകലകുന്നം പഞ്ചായത്തിലെ തവളപ്ലാക്കല്‍ നഗര്‍ റോഡ് (10 ലക്ഷം), കിടങ്ങൂര്‍ എന്‍.എസ്.എസ്. എച്ച്.എസ്.എസ് ടോയ്‌ലറ്റ് ബ്ലോക്ക് (10 ലക്ഷം), കെഴുവംകുളം എന്‍.എസ്.എസ്.എച്ച്.എസ്.എസ്. ടോയ്‌ലറ്റ് ബ്ലോക്ക് (10 ലക്ഷം), ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് എച്ച്.എസ്.എസ്. ടോയ്‌ലറ്റ് ബ്ലോക്ക് (15 ലക്ഷം), പുലിയന്നൂര്‍ കലാനിലയം യു.പി. സ്‌കൂള്‍ ടോയ്‌ലറ്റ് ബ്ലോക്ക് (8 ലക്ഷം), മുത്തോലി സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. ഡൈനിംഗ് ഹാള്‍ (16 ലക്ഷം), കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്.എസ്.എസ്. വാഷിംഗ് ഏരിയായും ഓട നിര്‍മ്മാണവും (10 ലക്ഷം) എന്നീ പദ്ധതികളാണ് ഇപ്പോള്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിച്ചിരിക്കുന്നത്. 

വീഡിയോ ഇവിടെ കാണാം 👇👇👇


കൊഴുവനാല്‍ പഞ്ചായത്തില്‍ സ്ഥാപിച്ചിരിക്കുന്ന 15 മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ കര്‍മ്മം നാളെ (1.11.2025, ശനി) വൈകുന്നേരം 4.30 മുതല്‍ 7 മണിവരെയുള്ള സമയത്തും കിടങ്ങൂര്‍ പഞ്ചായത്തില്‍ സ്ഥാപിച്ചിരിക്കുന്ന 30 മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ കര്‍മ്മം ഞായറാഴ്ച രാവിലെ 10 മുതല്‍ 12.30 വരെയും വൈകുന്നേരം 5.30 മുതല്‍ 7.30 വരെയുമുള്ള സമയങ്ങളിലും മുത്തോലി പഞ്ചായത്തില്‍ സ്ഥാപിച്ചിരിക്കുന്ന 25 മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ കര്‍മ്മം തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതല്‍ 7 മണിവരെയുള്ള സമയത്തും നടത്തപ്പെടുന്നതാണ്. വിവിധ സ്‌കൂളുകളിലെ സാനിട്ടേഷന്‍ ബ്ലോക്ക്, ഡൈനിംഗ് ഹാള്‍, മറ്റു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സമര്‍പ്പണം തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 3 മണിവരെയുള്ള സമയങ്ങളില്‍ 7 സ്‌കൂളിലായി നടത്തപ്പെടുന്നതാണ്. തിങ്കളാഴ്ച രാവിലെ 9.30 ന് ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് എച്ച്.എസ്.എസ്., 10.30 ന് കിടങ്ങൂര്‍ എന്‍.എസ്.എസ്. എച്ച്.എസ്.എസ്, 11.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്.എസ്.എസ്., 12.15 ന് കെഴുവംകുളം എന്‍.എസ്.എസ്. എച്ച്.എസ്.എസ്., ഉച്ചകഴിഞ്ഞ് 2 മണിക്ക് പുലിയന്നൂര്‍ കലാനിലയം യു.പി.സ്‌കൂള്‍, 3 മണിക്ക് മുത്തോലി സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. ലും വച്ച് വിവിധ പദ്ധതികളുടെ സമര്‍പ്പണം നടത്തുന്നതാണ്. വിവിധ പഞ്ചായത്തുകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 5 റോഡുകളുടെ ഉദ്ഘാടനം 5-ാം തീയതി ബുധനാഴ്ച വിവിധ സ്ഥലങ്ങളില്‍ വച്ച് നടത്തപ്പെടുന്നതാണ്. 

വിവിധ പഞ്ചായത്തുകളിലായി 280 മിനിമാസ്റ്റ് ലൈറ്റുകള്‍ക്കായി 2 കോടി, വിവിധ പഞ്ചായത്തുകളിലായി 37 റോഡുകളുടെ നിര്‍മ്മാണത്തിന് 4 കോടി 62 ലക്ഷം രൂപ, 4 കുടിവെള്ള പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ, 5 കുഴല്‍ കിണര്‍ കുടിവെള്ള പദ്ധതികള്‍ക്കായി 20 ലക്ഷം രൂപ, 32 റോഡുകളില്‍ പുതുതായി തെരുവുവിളക്കുകളും 15 റോഡുകളില്‍ പുരയിടങ്ങളിലൂടെയുള്ള ഇലക്ട്രിക് ലൈന്‍ റോഡിലേക്ക് മാറ്റി സ്ഥാപിച്ചതിനുമായി 60 ലക്ഷം രൂപ, കിടങ്ങൂര്‍ പഞ്ചായത്തിന് ആംബുലന്‍സ്, കൂടല്ലൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ഈവനിംഗ് ഒ.പി.യ്ക്ക് ഡോക്ടറെ നിയമിക്കല്‍, കിടങ്ങൂരില്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ കെട്ടിടനിര്‍മ്മാണം 20 ലക്ഷം രൂപ, കൊഴുവനാല്‍ പഞ്ചായത്തിലെ തോടനാലില്‍ 50 ലക്ഷം രൂപയുടെ ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, മുത്തോലി പഞ്ചായത്തില്‍ പുലിയന്നൂരില്‍ 12 ലക്ഷം രൂപയുടെ ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, വിവിധ സ്‌കൂളുകളില്‍ സാനിട്ടേഷന്‍ ബ്ലോക്ക് നിര്‍മ്മാണം, കഞ്ഞിപ്പുര, ഡൈനിംഗ് ഹാള്‍, കുടിവെള്ള സൗകര്യങ്ങള്‍ എന്നിവയ്ക്കായി 2 കോടി 70 ലക്ഷം രൂപയുടെ പദ്ധതിയും ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്.


 കൊഴുവനാല്‍ സെന്റ് ജോണ്‍സ് എന്‍.എച്ച്.എസ്.എസ്. സാനിട്ടേഷന്‍ ബ്ലോക്ക് (15 ലക്ഷം), മുത്തോലി സെന്റ് ജോസഫ് ടി.ടി.ഐ. സാനിട്ടേഷന്‍ ബ്ലോക്ക് (8 ലക്ഷം), മുത്തോലി സെന്റ് ജോസഫ് എച്ച്.എസ്. സാനിട്ടേഷന്‍ ബ്ലോക്ക് (8 ലക്ഷം), കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം എയ്ഡഡ് യു.പി. സ്‌കൂള്‍ ഡൈനിംഗ് ഹാള്‍ നിര്‍മ്മാണം (15 ലക്ഷം), കുരുവിക്കൂട് എസ്.ഡി. എല്‍.പി. സ്‌കൂള്‍ കഞ്ഞിപ്പുര നിര്‍മ്മാണം (15 ലക്ഷം), മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ യു.പി.സ്‌കൂള്‍ സാനിട്ടേഷന്‍ ബ്ലോക്ക് (5 ലക്ഷം), പാളയം സെന്റ് സേവ്യേര്‍സ് യു.പി.സ്‌കൂള്‍ സാനിട്ടേഷന്‍ ബ്ലോക്ക് (8 ലക്ഷം), പട്യാലിമറ്റം സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂള്‍ സാനിട്ടേഷന്‍ ബ്ലോക്ക് (5 ലക്ഷം), മുത്തോലി ഗവ. വി.എച്ച്.എസ്.എസില്‍ ഹാള്‍ നിര്‍മ്മാണവും ലാപ്‌ടോപ് നല്കലും (20 ലക്ഷം), മുത്തോലി ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടനിര്‍മ്മാണം (13 ലക്ഷം), മിനിമാസ്റ്റ് ലൈറ്റുകളില്‍ നിരീക്ഷണ ക്യാമറ (5 ലക്ഷം), 76 അങ്കണവാടികള്‍ക്ക് ടിവിയും മിക്‌സിയും (12 ലക്ഷം), പട്യാലിമറ്റം ബി.എസ്.എസ്. ലൈബ്രറി നവീകരണം (10 ലക്ഷം), കെഴുവംകുളം പബ്ലിക് ലൈബ്രറിയില്‍ വയോജനഹാളും ഫിറ്റനസ് സെന്ററും (10 ലക്ഷം), കിടങ്ങൂര്‍ പി.കെ.വി. ലൈബ്രറി നവീകരണം (10 ലക്ഷം) എന്നീ ലൈബ്രറികള്‍ക്കായി 30 ലക്ഷം, കിടങ്ങൂര്‍ ഖാദി സെന്റര്‍ അടിസ്ഥാന സൗകര്യവികസനം (40 ലക്ഷം), എന്നിവയാണ് പ്രധാനമായും നടപ്പിലാക്കിയ പദ്ധതികള്‍. 


162 പദ്ധതികളിലൂടെയാണ് 14 കോടി രൂപ ചെലവഴിച്ചത്. ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള 55 പഞ്ചായത്ത് വാര്‍ഡുകളിലും മിനിമം ഒരു പദ്ധതിയെങ്കിലും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്. 2021 മുതല്‍ 2024 വരെ ലഭിച്ച എല്ലാ പദ്ധതികളും അതാതു സാമ്പത്തികവര്‍ഷത്തില്‍ തന്നെ 95 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2025-26 ല്‍ നടപ്പിലാക്കുന്നതിന് ലഭിച്ച തുക ഉപയോഗിച്ച് ഏറ്റെടുത്ത പദ്ധതികളില്‍ 90 ശതമാനവും ഇതിനോടകം പൂര്‍ത്തീകരിക്കുവാനും സാധിച്ചു. കിടങ്ങൂര്‍ ഡിവിഷനിലേക്കു ലഭിച്ച ഒരു പ്രോജക്ടുപോലും നടപ്പിലാക്കാതെ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായില്ല. ജില്ലാ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കുവാനും ഏറ്റെടുത്ത പദ്ധതികളെല്ലാം കൃത്യസമയങ്ങളില്‍ പൂര്‍ത്തീകരിക്കുവാനും സാധിച്ചുവെന്നുള്ളത് ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ മാത്രം പ്രത്യേകതയാണെന്നും ജോസ് മോൻ മുണ്ടക്കൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments