എൻസിപിഎസ് കോട്ടയം ജില്ലാ നേതൃ ക്യാമ്പ് ഒക്ടോബർ 18 19 തീയതികളിൽ ഇടമറ്റം ഓശാന മൗണ്ടിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.....
18 ന് രാവിലെ 10 ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.എൻസിപി കോട്ടയം ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി എ . കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.
വീഡിയോ ഇവിടെ കാണാം 👇👇👇
19ന് വൈകിട്ട് എൻസിപി ദേശീയ വർക്കിംഗ് പ്രസിഡൻ്റ് പിസി ചാക്കോ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.പരിപാടികൾ വിശദീകരിച്ച് നടന്ന പത്രസമ്മേളനത്തിൽ എൻ.സി.പി. ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ ,ജില്ലാ ജനറൽ സെക്രട്ടറി ബേബി ഊരകത്ത്, പാലാ ബ്ലോക്ക് സെക്രട്ടറി ഗോപി ദാസ് കുറ്റിക്കാട്ട്, തുടങ്ങിയവർ പങ്കെടുത്തു
0 Comments